28 December 2025

SHIJI MK

Image Courtesy:  Getty Images

തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!

ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എപ്പോഴും ചായ കുടിച്ചില്ലെങ്കില്‍ ഒരു ഉന്മേഷം ഇല്ലാത്ത പോലെയാണ് അവര്‍ക്ക്.

ചായ

ചായ എന്നത് കുടിക്കാന്‍ രസമാണെങ്കിലും ഇത് കുടിക്കുന്നതിനും അളവുണ്ട്. ഒരുപാട് ചായ കുടിക്കുന്നത് ദോഷം ചെയ്യും.

എന്നാല്‍

തണുപ്പുകാലത്ത് ചൂടുചായ കിട്ടിയാല്‍ എന്ത് സുഖമാണല്ലേ? ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ ചായ കുടിക്കുന്നത് സഹായിക്കും. എന്നാല്‍ അമിതമാകരുത്.

തണുപ്പുകാലം

ആരോഗ്യവാനായ ഒരു മനുഷ്യന്‍ ദിവസത്തില്‍ രണ്ട് മുതല്‍ മൂന്ന് കപ്പ് വരെ ചായ മാത്രമേ കുടിക്കാന്‍ പാടുള്ളൂ. നിങ്ങള്‍ എത്ര കുടിക്കും?

എത്രയെണ്ണം

അമിതമായി ചായ കുടിക്കുന്നത് ശരീരത്തില്‍ കഫീന്റെ അളവ് വര്‍ധിക്കുന്നതിന് വഴിവെക്കും. ഇത് അത്ര നല്ലതല്ല.

കഫീന്‍

തണുപ്പുകാലത്ത് വെറും വയറ്റില്‍ ചായ കുടിക്കരുത്. ഇതത്ര നല്ലതല്ല, ഉറങ്ങുന്നതിന് 4 മണിക്കൂര്‍ മുമ്പ് ചായ കുടി നിര്‍ത്താം.

വെറും വയറ്റില്‍

ചായ കുടിക്കുന്നതുകൊണ്ട് വലിയ കുഴപ്പങ്ങളില്ലെങ്കിലും അമിതമാകാന്‍ പാടില്ല. രണ്ടോ മൂന്നോ കപ്പ് ചായ മാത്രമായി കുടിക്കാന്‍ ശ്രദ്ധിക്കുക.

കുടിക്കാം