27 December 2025
Sarika KP
Image Courtesy: Getty
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതുവഴി നമ്മുടെ ശരീരത്തിലെ പല സാധാരണ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും.
വൈറ്റമിൻ ബി 6, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ ഈ പഴത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെ?
മലബന്ധം കുറയ്ക്കാനും നെഞ്ചെരിച്ചിൽ തടയാനും സഹായിക്കുന്നു. ദഹനം സുഗമമാക്കാൻ ദിവസവും ഒരു വാഴപ്പഴം ശീലമാക്കുന്നത് നല്ലതാണ്.
ശരീരത്തിന് തളർച്ചയോ ക്ഷീണമോ തോന്നുമ്പോൾ ഒരു വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലെ പ്രകൃതിദത്ത പഞ്ചസാരകൾ ശരീരത്തിന് ഉന്മേഷം പകരും.
വാഴപഴത്തിലെ പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദം കുറയ്ക്കും
വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
നാരുകൾ അധികമുള്ളതിനാൽ വാഴപ്പഴം കഴിച്ചാൽ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടില്ല. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
വാഴപഴം കഴിക്കുന്നത് ശരീരത്തിലെ സെറോടോണിൻ ഹോർമോണിന്റെ അളവ് കൂട്ടുന്നു. ഇത് മനസിന് സന്തോഷം നൽകാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.