10 February 2026
Jayadevan A M
Image Courtesy: Getty
അച്ചാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കാം. ഊണിന് പലര്‍ക്കും അച്ചാര്‍ നിര്‍ബന്ധമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
'അമിതമായാൽ അമൃതും വിഷം' എന്നാണ് പറയുന്നത്. അച്ചാറിന്റെ കാര്യത്തില്‍ അത് വളരെയധികം ശരിയാണ്. അച്ചാര്‍ അമിതമായി കഴിക്കരുത്
അച്ചാര്‍ പ്രധാന വിഭവമല്ല. ഭക്ഷണത്തിന് രുചി കൂട്ടാനുള്ള സൈഡ് ഡിഷ് മാത്രമാണ്. ഒരു ദിവസം ഒന്നോ രണ്ടോ ടീസ്പൂണ്‍ അച്ചാര്‍ മാത്രം ഉപയോഗിക്കുക
അച്ചാറില്‍ വലിയ അളവില്‍ ഉപ്പ് ചേര്‍ക്കാറുണ്ട്. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് ഓര്‍ക്കുക
കടകളില്‍ നിന്ന് വാങ്ങുന്ന അച്ചാറുകളില്‍ എണ്ണയും പ്രിസർവേറ്റീവുകളും കൂടുതലാണ്. ഇത്തരം പ്രിസർവേറ്റീവുകള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം
രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗം, അൾസർ/ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ അച്ചാര്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുകയോ, ഒഴിവാക്കുകയോ ചെയ്യുക
കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന അച്ചാറുകൾ ഭക്ഷണത്തിന് ഉപയോഗിക്കുന്നതാണ് ഉചിതം
അച്ചാര്‍ ഒരു കറിയല്ല, 'തൊടുകറി' മാത്രമാണെന്ന കാര്യം എപ്പോഴും ഓര്‍ക്കുക. ചെറിയ അളവില്‍ മാത്രം ഉപയോഗിക്കുക