28 OCT 2025

TV9 MALAYALAM

ന​ഗരജീവിതം മടുത്തോ? ബാംഗ്ലൂരിൽ കാണേണ്ട സ്ഥലങ്ങൾ ഇതാ.

 Image Courtesy: Getty Images

ബം​ഗളൂരുവിലെ ന​ഗര ജീവിതം നിങ്ങൾക്ക് മടുത്തെങ്കിൽ, ഒറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാൻ പറ്റിയ ചില സ്ഥലങ്ങളെക്കുറിച്ച് അറിയാം.

ബം​ഗളൂരു

മലയാളികളടക്കം നിരവധിപ്പേരാണ് ബം​ഗളൂരുവിൻ്റെ ന​ഗരഭാ​ഗത്ത് ജീവിക്കുന്നത്. ജോലിയുടെ ഭാ​ഗമായാണ് പലരും ഇവിടെ നിൽക്കുന്നത്.

ജോലിയുടെ ഭാ​ഗം

ബം​ഗളൂരു നഗരത്തിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബം​ഗളൂരു പാലസ്. 1878 ൽ മഹാരാജ ചാമരാജേന്ദ്ര വോദയാർ സ്ഥാപിച്ച കൊട്ടാരമാണിത്.

ബം​ഗളൂരു പാലസ്

നഗരമധ്യത്തിലുള്ള അൾസൂർ തടാകം ബംഗളൂരുവിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണ്. 123.55 ഏക്കർ വിസ്തൃതിയിലാണ് ഇത് വ്യാപിച്ച് കിടക്കുന്നത്.

അൾസൂർ തടാകം

പ്രകൃതി സൗന്ദര്യവും മൃ​ഗശാലയും ഒന്നിച്ചുവരുന്ന ഒന്നാണ് ബനാർഗട്ട നാഷണൽ പാർക്ക്. പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഒരു ഇടമാണിത്.

ബനാർഗട്ട ദേശീയോദ്യാനം

ബംഗ്ലൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് നന്ദി ഹിൽസ്. കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

നന്ദി ഹിൽസ്

അലങ്കാര മത്സ്യങ്ങൾ രസിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. വിവിധ നിറങ്ങളിലും വലുപ്പത്തിലും മത്സ്യങ്ങളെ ഇവിടെ കാണാം.

നമ്മ ബംഗളൂരു അക്വേറിയം