03 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
ബാംഗ്ലൂർ - ഹോസൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു നഗരമാണ് ബേഗൂർ. ഇവിടെയാണ് പുരാതനമായ നാഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വെസ്റ്റേൺ ഗംഗ ഭരണകാലത്തെ പ്രമുഖ നഗരമായിരുന്നു ബേഗൂർ. ചോള ഭരണ കാലത്തും ഈ സ്ഥലത്തിന് ഏറെ പ്രാമുഖ്യം നൽകിയിരുന്നു.
ബേഗൂർ തടാകവും ബേഗൂർ കോട്ടയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പിന്നുള്ളത് പുരാതനമായ നാഗേശ്വര ക്ഷേത്രമാണ്.
നാഗനാദേശ്വര ക്ഷേത്രം എന്ന പേരിലും ഇവിടെ അറിയപ്പെടുന്നുണ്ട്. വെസ്റ്റേൺ ഗംഗാ സാമ്രജ്യത്തിന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്.
ഏകദേശം ആയിരത്തോളം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. ഇതിനടുത്തായി പണ്ട് സ്ഥിതി ചെയ്തിരുന്ന കാശി വിശ്വേശര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കാണാം.
ബന്നാർഗട്ട റോഡിൽ നിന്ന് ഹുളിമാവ് വഴി ബേഗൂരിലെത്താം. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ബേട്ടദാസണ്ണപുര വഴി ബേഗൂരിൽ എത്തിച്ചേരാവുന്നതാണ്.
അവിടുത്തെ പഞ്ചലിംഗ പ്രതിഷ്ഠയാണ് നാഗേശ്വര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശിവരാത്രിയാണ് ഈക്ഷേത്രത്തിലെ പ്രധാന ഉത്സവം.