08 APRIL 2026
Arun M
Image Courtesy: Getty Images / PTI
വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടുന്ന വളരെ ലളിതമായ ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
നിങ്ങൾ വോട്ട് ചെയ്തത് ആർക്കെന്ന് പരസ്യപ്പെടുത്താൻ പാടില്ല. പോളിംഗ് സ്റ്റേഷന് അകത്തോ പുറത്തോ വെച്ചും ഇതു പാടില്ല, വോട്ടിംഗ് എപ്പോഴും രഹസ്യമായിരിക്കണം
മൊബൈൽ ഫോൺ, ഗാഡ്ജറ്റുകൾ, തുടങ്ങിയവയൊന്നും വോട്ട് ചെയ്യാൻ പോകുമ്പോൾ പ്രവർത്തിപ്പിക്കാൻ പാടില്ല, ഇവ ഒാഫ് ചെയ്യണം
വോട്ട് ചെയ്യാൻ ഹാജരാക്കുന്ന രേഖകൾ അവ ഏതാണെങ്കിലും യഥാർത്ഥ രേഖകൾ തന്നെ ആയിരിക്കണം. വ്യാജ രേഖകൾ പാടില്ല
പോളിംഗ് ഉദ്യോഗസ്ഥരോട് തർക്കിക്കാൻ പാടില്ല, ഒപ്പം മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വോട്ടിംഗിന് എത്താനും പാടില്ല
യാതൊരു വിധത്തിലുള്ള മാരകായുധങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകുന്നവർ കയ്യിൽ കരുതാൻ പാടില്ല.