ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ വൈഫൈ സംരക്ഷിക്കാം

04 May 2025

Abdul Basith

Pic Credit: Unsplash

ഇപ്പോൾ നമ്മളിൽ പലരുടെയും വീട്ടിൽ വൈഫൈ സൗകര്യമുണ്ട്. പലപ്പോഴും ഇൻ്റർനെറ്റ് സ്പീഡും വിലയുമൊക്കെയാവും നമ്മൾ പരിഗണിക്കാറ്.

ഹോം വൈഫൈ

നിലവിൽ ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളാണ് നമ്മുടെ നാട്ടിൽ ബ്രോഡ്ബാൻഡ് ഹോം വൈഫൈ കൊടുക്കുന്നവരിൽ പ്രധാനികൾ.

കമ്പനികൾ

വിലയും വേഗതയുമൊക്കെ പരിഗണിക്കുന്നതിനിടയിൽ വൈഫൈ സുരക്ഷ പ്രധാനമാണ്. ഇതിന് ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സുരക്ഷ

റൂട്ടറിൻ്റെ ഡിഫോൾട്ട് നെറ്റ്‌വർക്ക് നേം (എസ്എസ്ഐഡി) മാറ്റണം. വ്യക്തിവിവരങ്ങൾ അല്ലാത്ത മറ്റെന്തെങ്കിലും പേരാവണം റൂട്ടറിന് ഇടേണ്ടത്.

നെറ്റ്‌വർക്ക് നേം

റൂട്ടർ വാങ്ങുമ്പോൾ ഡിഫോൾട്ട് പാസ്‌വേഡ് ആവും ഉണ്ടാവുക. ഇതും അടിയന്തിരമായി മാറ്റണം. ശക്തമായ ഒരു പാസ്‌വേഡ് തന്നെ തിരഞ്ഞെടുക്കണം.

പാസ്‌വേഡ്

റൂട്ടറുകൾക്ക് വരുന്ന അപ്ഡേറ്റുകൾ കൃത്യമായി ചെയ്യുക. സെക്യൂരിറ്റി അപ്ഡേറ്റുകൾ കൃത്യമായി ചെയ്താൽ ബഗുകൾ ഒഴിവാക്കി സുരക്ഷ ശക്തമാക്കാം.

അപ്ഡേറ്റ്

വിപിഎൻ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഐപി അഡ്രസ് മറയും. ഇതിലൂടെ റൂട്ടറിലൂടെ കൈമാറപ്പെടുന്ന വിവരങ്ങൾ ഹാക്കർമാർക്ക് ലഭിക്കില്ല.

വിപിഎൻ

വിപിഎൻ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഐപി അഡ്രസ് മറയും. ഇതിലൂടെ റൂട്ടറിലൂടെ കൈമാറപ്പെടുന്ന വിവരങ്ങൾ ഹാക്കർമാർക്ക് ലഭിക്കില്ല.

റൂട്ടർ