11 August 2026
SHIJI MK
Image Credit: Getty Images
പണം നിക്ഷേപിച്ച് സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്.
സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. സ്ഥിര വരുമാനവും സുരക്ഷിതവുമായ സമ്പാദ്യവും ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കും.
ഈ പദ്ധതി ബാങ്ക് എഫ്ഡിക്ക് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുണ്ട്.
ഒരു വര്‍ഷത്തെ ടിഡിക്ക് 6.9% വാര്‍ഷിക പലിശ, 7.0% വാര്‍ഷിക പലിശ നിരക്കില്‍ 2 വര്‍ഷത്തെ ടിഡി, 3 വര്‍ഷത്തെ ടിഡിക്ക് 7.1% വാര്‍ഷിക പലിശ, 5 വര്‍ഷത്തെ ടിഡിക്ക് 7.5% വാര്‍ഷിക പലിശ എന്നിങ്ങനെയാണ് പലശി ലഭിക്കുന്നത്.
5 ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഓരോ വര്‍ഷം കൊണ്ടും എത്ര രൂപ നേടാന്‍ സാധിക്കുമെന്ന് മനസിലാക്കി നിക്ഷേപിക്കാം.
1 വര്‍ഷത്തെ നിക്ഷേപത്തിന് ആകെ 33,301 രൂപയാണ് പലിശയായി ലഭിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 5 ലക്ഷം നിക്ഷേപത്തിന്, 533,301 രൂപ ലഭിക്കും.
5 ലക്ഷം രൂപ 3 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 617,538 രൂപ തിരികെ ലഭിക്കും. പലിശയായി 117,538 രൂപയാണ് കിട്ടുക.

5 വര്‍ഷത്തെ നിക്ഷേപത്തിന് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ നിങ്ങള്‍ക്ക് ലഭിക്കുന്നത് 724,974 ആകാം. പലിശയായി മാത്രം 224,974 രൂപയാണ് നേടാനാകുക.