14 June 2025

NANDHA DAS

തേൻ അധികം കഴിക്കല്ലേ; പണികിട്ടും

Image Courtesy: Freepik

പഞ്ചസാരയ്ക്ക് പകരം പലരും തേൻ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അധികമായാൽ പ്രശ്നം തന്നെയാണ്.

തേൻ 

തേനിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും.

ബ്ലഡ് ഷുഗർ

അമിതമായ അളവിൽ തേൻ കഴിക്കുന്നത് പതിവാണെങ്കിൽ, ഇതിൽ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റും ഷുഗറും മൂലം വണ്ണം കൂടാം.

വണ്ണം കൂടും

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ തേൻ രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ, അധികമായാൽ പ്രഷർ കുറഞ്ഞ് ഹൈപ്പോടെന്‍ഷന്‍ ആയേക്കാം.

രക്തസമ്മര്‍ദ്ദം കുറയ്ക്കും

ഷുഗർ അടങ്ങിയിരിക്കുന്നതിനാൽ തേൻ അമിതമായി കഴിക്കുന്നത് വായയുടെ ആരോഗ്യത്തെ ബാധിക്കും. പ്രത്യേകിച്ചും പല്ലുകളെ മോശമായി ബാധിക്കും.

പല്ലുകൾക്ക് 

ചിലർക്ക് തേൻ കഴിച്ചാൽ അലർജി ഉണ്ടാകാറുണ്ട്. അത്തരം ആളുകൾ തേൻ കഴിക്കുന്നത് വയറു വേദന പോലുള്ള പ്രശനങ്ങളിലേക്ക് നയിച്ചേക്കാം.

വയറുവേദന

ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ കൊടുക്കുന്നത് ഉചിതമല്ല. ഇത് അവരിൽ അണുബാധ ഉണ്ടാകാൻ കാരണമാകും.

അണുബാധ

അമിതമായി തേൻ കഴിക്കുന്നത് ചിലരിൽ മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കും. അതിനാൽ ഉപയോഗം പരിമിതപ്പെടുത്തുക.

മലബന്ധം