2 July 2025
TV9 MALAYALAM
Image Courtesy: Getty Images
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ പരിധിയിൽ കൂടുതൽ വെള്ളം കുടിക്കാമോ? അമിതമായാൽ വെള്ളവും ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എന്നാൽ പരിധിയിൽ കൂടുതൽ വെള്ളം കുടിച്ചാൽ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് അമിതമായാൽ, സോഡിയം കോൺസൻട്രേഷൻ കുറയുന്ന ഹൈപ്പൊനട്രീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും.
ഇത് കോശങ്ങളെ മുക്കുകയും, വീർപ്പിക്കുകയും ചെയ്യുകയും ചെയ്യുന്നു. വെള്ളം അമിതമായ അളവിൽ ശരീരത്തിൽ ഉണ്ടായാൽ കോമയിലേക്ക് വരെ നയിക്കാം.
വെള്ളം അമിതമായി കുടിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും പേശികൾ ദുർബലമാവുകയും, പേശിവലിവ് അനുഭവപ്പെടുകയും ചെയ്യുന്നു.
വെള്ളം കൂടുമ്പോൾ രക്തത്തിന്റെ അളവ് ക്രമാതീതമായി വർധിക്കുകയും ഹൃദയത്തിന് മേൽ കൂടുതൽ സമ്മർദമുണ്ടാക്കുകയും ചെയ്യും.
യുഎസ് നാഷണൽ അക്കാദമിക് ഓഫ് സയൻസസ് എഞ്ചിനീയറിങ് ആൻഡ് മെഡിസിൻ പറയുന്നത് പുരുഷന്മാർ ഒരു ദിവസം 3.7 ലിറ്റർ വെള്ളം കുടിക്കണമെന്നാണ്.
സ്ത്രീകൾ 11.5 കപ്പ് അതായത് 2.7 ലിറ്റർ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലൂടെയും മറ്റ് പാനീയങ്ങളിലൂടെയും ലഭ്യമാകുന്ന വെള്ളവും കൂടി ചേർന്നതാണിത്.