29 July 2026

Prasanth Kumar

കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്

Photo Credit: Getty Images

മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങി വിവിധ സ്ക്രീനുകളിൽ ദീർഘനേരം നോക്കുമ്പോൾ കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കാൻ ചില കാര്യങ്ങൾ  ശ്രദ്ധിക്കണം. 

കണ്ണിന് ശ്രദ്ധ നൽകണം

ഓരോ 20 മിനിറ്റ് മൊബൈൽ ഉപയോഗത്തിന് ശേഷവും 20 അടി അകലെയുള്ള എന്തിലേക്കെങ്കിലും കുറഞ്ഞത് 20 സെക്കൻഡ് നോക്കുക. ഇത് പേശികൾക്ക് ആശ്വാസം നൽകും.

20-20-20 തത്വം

സ്ക്രീനിലേക്ക് ഉറ്റുനോക്കുമ്പോൾ കണ്ണ് ചിമ്മുന്നത് കുറയുന്നത് കണ്ണ് വരളാൻ ഇടയാക്കും. അതിനാൽ ബോധപൂർവം ഇടയ്ക്കിടെ കണ്ണ് ചിമ്മാൻ ശ്രദ്ധിക്കുക.

കണ്ണുകൾ ചിമ്മുക

റൂമിലെ വെളിച്ചത്തിന് അനുയോജ്യമായ രീതിയിൽ ഫോൺ ബ്രൈറ്റ്‌നസ് ക്രമീകരിക്കുക. അധികം കൂടുയോ കുറയുകയോ ചെയ്യരുത്.

ബ്രൈറ്റ്നസ് സെറ്റിങ്സ്

രാത്രി മൊബൈലിലെ 'Night Mode' അല്ലെങ്കിൽ 'Eye Comfort' ഓപ്ഷൻ ഓൺ ചെയ്യുക. അക്ഷരങ്ങൾ  ചെറുതാണെങ്കിൽ ഫോണ്ട് സൈസ് കൂട്ടുക.

നൈറ്റ് മോഡ് 

ഫോൺ കണ്ണിൽ നിന്ന് 12-16 ഇഞ്ച് (30-40 cm) അകലെ പിടിക്കുക. ഫോൺ കണ്ണിന് നേരെ നിരപ്പിലോ അല്പം താഴെയോ വയ്ക്കുന്നത് ആയാസം കുറയ്ക്കും

അകലം പാലിക്കുക

ഇരുട്ടിൽ ഫോൺ ദീർഘനേരം ഉപയോഗിക്കുന്നത് ഗുരുതര ക്ഷീണമുണ്ടാക്കും. മുറിയിൽ ആവശ്യത്തിന് വെളിച്ചമുറപ്പാക്കുക.

വെളിച്ചം ഉറപ്പാക്കുക

ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുക. കണ്ണ് വരൾച്ചയോ ക്ഷീണമോ തോന്നിയാൽ ശുദ്ധജലത്തിൽ കണ്ണ് കഴുകുക.

ഇടവേള എടുക്കുക