30 June 2025

TV9 MALAYALAM

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ ഇലക്കറി കഴിച്ചാൽ മതി

Image Courtesy: Getty Images

വയറിലെ കൊഴുപ്പായ വിസറൽ കൊഴുപ്പ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോ​ഗ്യത്തെയും ഈ കൊഴുപ്പ് ദോഷകരമായി ബാധിച്ചേക്കാം.

വിസറൽ കൊഴുപ്പ്

ഇവ ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മെറ്റബോളിക് സിൻഡ്രോം, കാൻസർ തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

കാൻസർ

എന്നാൽ ഈ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഇല‌ക്കറി ഉണ്ട്. അതെ, പാലക്ക് ചീരയാണ് അതിന് നമ്മെ സഹായിക്കുന്നത്.

പാലക്ക് ചീര

കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് പാലക്ക് പാലക്ക് ചീര. ഇവ വയറിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.  

ല്യൂട്ടിൻ

പാലക്ക് ചീരയിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകൾ കൊഴുപ്പ് ഓക്സീകരണം വർദ്ധിപ്പിച്ച് വീക്കം കുറയ്ക്കുകയും അതിലൂടെ വിസറൽ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

കൊഴുപ്പ് ഓക്സീകരണം

പാലക്ക് ചീരയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വെള്ളവും കൂടുതലാണ്. ഇത് അമിത വിശപ്പ് തടയുകയും, കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

നാരുകൾ

കൂടാതെ പാലക്ക് ചീരയിൽ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റുകള്‍

അതുപോലെ ഇവയിലെ കാത്സ്യം, വിറ്റാമിന്‍ കെ, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

കാത്സ്യം