22 April 2026
SHIJI MK
Image Credit: Getty Images
വേനല്‍ക്കാലത്ത് കണ്ണുകള്‍ക്കും ധാരാളം പരിക്കുകള്‍ സംഭവിക്കുന്നുണ്ട്. കനത്ത ചൂട് വിവിധ രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അതിനാല്‍ കണ്ണുകളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ചെങ്കണ്ണ്, അലര്‍ജികള്‍, വരണ്ടുപോകുന്ന അവസ്ഥ തുടങ്ങി ധാരാളം അസുഖങ്ങള്‍ വേനല്‍ക്കാലത്ത് കണ്ണുകളെ ബാധിക്കാറുണ്ട്. ഇവ ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം.
കണ്ണിനെ വേനലില്‍ നിന്ന് സംരക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ടത്, സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കുക എന്നതാണ്. ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുന്നവര്‍ തീര്‍ച്ചയായും ഉപയോഗിക്കണം.
വേനല്‍ക്കാലത്ത് നീന്തല്‍ കുളങ്ങളില്‍ പോകുന്നവരും ധാരാളം. എന്നാല്‍ ഇവിടെ ക്ലോറിന്‍ വെള്ളമാണെങ്കില്‍ അത് അലര്‍ജിക്ക് കാരണമാകും. അതിനാല്‍ സ്വിമ്മിങ് ഗ്ലാസുകള്‍ ഉപയോഗിക്കാം.
കൈകളും മുഖവും ഇടയ്ക്കിടെ കഴുകിക്കൊടുക്കുന്നതും നല്ലതാണ്. വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് കണ്ണുകളില്‍ തൊടുന്നത് അസുഖങ്ങള്‍ക്ക് കാരണമാകുന്നതാണ്.
ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക. കണ്ണുകള്‍ ആവശ്യമായ വിശ്രമം ലഭിക്കാതെ വരുമ്പോഴും വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ പ്രധാനമാണ്.