02 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
മലയാളികളികൾക്ക് സദ്യയെന്നാൽ അതൊരു വികാരമാണ്. പ്രത്യേകിച്ച് നല്ല തൂശനിലയിൽ വിളമ്പിയത്. എന്നാൽ സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
സദ്യ കഴിച്ചു കഴിഞ്ഞ ശേഷം ഇല മുകളിൽ നിന്ന് താഴേക്ക് അകത്തേക്ക് മടക്കുന്നത് ഭക്ഷണം വളരെ നന്നായിരുന്നു, തൃപ്തിയായി എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
വിരുന്നുകളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കുമ്പോൾ ഇല താഴേന്ന് മുകളിലേക്ക് മടക്കുന്നതാണ് പരമ്പരാഗതമായ രീതി. അതായത് ചോറ് വിളമ്പുന്ന വശത്ത് നിന്ന്.
ഇല താഴെ നിന്ന് മുകളിലേക്ക് മടക്കുന്നത് ദുഃഖസൂചകമാണ്. മരണാനന്തര ചടങ്ങുകളിലും അടിയന്തരങ്ങൾക്കുമാണ് പൊതുവെ ഇങ്ങനെ മടക്കാറുള്ളത്.
ഇല താഴെനിന്ന് മുകളിലോട്ട് മടക്കുന്നതിന് രണ്ട് ഗുണങ്ങളുണ്ട്. ബാക്കിവരുന്ന അവശിഷ്ടം തൻ്റെ ശരീരത്തിൽ വീഴില്ല, ക്ലീൻ ചെയ്യുന്നവ്യക്തിക്ക് എടുക്കാൻ എളുപ്പം എന്നിങ്ങനെ.
സദ്യ കഴിച്ച ശേഷം വാഴയില വശങ്ങളിലേക്ക് മടക്കാറില്ല. അത് ഭക്ഷണത്തോടും വിളമ്പിയവരോടും കാണിക്കുന്ന അനാദരവായി കണക്കാക്കപ്പെടുന്നു.
സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. വാഴയിലയുടെ തലഭാഗം (വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം.