23 OCT 2026

NEETHU VIJAYAN

കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ

Image Courtesy: Unsplash

വലുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും, പോഷകഗുണങ്ങളുടെ കാര്യത്തിൽ കാടമുട്ടയും കോഴിമുട്ടയും ഒരുപോലെ മുന്നിലാണ്. എങ്കിലും ഇവയിൽ ഏതിനാണ് പോഷകശേഷി കൂടുതൽ എന്ന് നോക്കാം.

പോഷകഗുണം

രണ്ടും പോഷകസമ്പുഷ്ടമാണ്. എന്നാൽ അളവിലും പോഷകങ്ങളുടെ സാന്ദ്രതയിലും ഇവ തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. കൂടുതലറിയാം.

കാടയോ കോഴിയോ

ഒരു കോഴിമുട്ടയുടെ ഭാരത്തിന് തുല്യമായ കാടമുട്ടകൾ എടുത്താൽ അതിൽ കോഴിമുട്ടയേക്കാൾ 5 ഇരട്ടി ഇരുമ്പും, വിറ്റാമിൻ ബി12 ഉം അടങ്ങിയിട്ടുണ്ട്.

ഇരുമ്പും, വിറ്റാമിനും

കാടമുട്ടയിൽ പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും വളരെ ഉയർന്ന അളവിലുണ്ട്. കുട്ടികളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

രോഗപ്രതിരോധശേഷി

കോഴിമുട്ട കഴിക്കുമ്പോൾ അലർജി ഉണ്ടാകുന്നവർക്ക് സുരക്ഷിതമായി കഴിക്കാവുന്ന മികച്ച ബദലാണ് കാടമുട്ട. പരിമിതമായ അളവ് എപ്പോഴും ശ്രദ്ധിക്കണം.

അലർജി

കാടമുട്ടയിൽ ഗുണകരമായ പോഷകങ്ങൾ കൂടുതലാണെങ്കിലും, കോഴിമുട്ടയുടെ തുല്യ ഭാരത്തിൽ കണക്കാക്കിയാൽ ഇതിൽ കൊളസ്ട്രോളിന്റെ അളവ് അല്പം കൂടുതലാണ്.

കൊളസ്ട്രോൾ

മുതിർന്നവർ ദിവസവും ഒരു കോഴിമുട്ടയോ അല്ലെങ്കിൽ മൂന്ന് മുതൽ നാല് വരെ കാടമുട്ടയോ കഴിക്കുന്നത് പൂർണ്ണ പോഷകം ലഭിക്കാൻ ഉത്തമവും സുരക്ഷിതവുമാണ്. 

കഴിക്കേണ്ടത്