13 July 2026

Jayadevan A M

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?

Image Courtesy: PTI

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ് പരിഗണിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ

രാഹുൽ ദ്രാവിഡ്

നിലവിലെ കോച്ചായ ബ്രണ്ടൻ മക്കല്ലത്തെ പദവിയിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് ദ്രാവിഡിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയർന്നുവന്നിരിക്കുന്നത്

ബ്രണ്ടന്‍ മക്കല്ലം

അടുത്തിടെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീം നേരിട്ട മോശം പ്രകടനങ്ങളെ തുടർന്നാണ് മക്കല്ലത്തെ മാറ്റാൻ തീരുമാനിച്ചത്

ഇംഗ്ലണ്ട് ടീം

ഡെയ്‌ലി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, രാഹുൽ ദ്രാവിഡിനൊപ്പം ആൻഡി ഫ്ലവർ, റിച്ചാർഡ് ഡോസൺ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്

സാധ്യതാ പട്ടിക

ഒരു മുഴുവൻ സമയ കോച്ചാകാൻ ദ്രാവിഡിന് ആഗ്രഹമില്ല.ടെസ്റ്റ് ടീമിന്റെ കോച്ചിങ് റോള്‍ മാത്രമായതിനാല്‍ അദ്ദേഹം തള്ളിക്കളയാന്‍ സാധ്യതയില്ലെന്നാണ് പ്രതീക്ഷ

ദ്രാവിഡിന്റെ സാധ്യത

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്റെ താല്പര്യം എന്താണെന്ന് ചോദിച്ചറിയേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ഇംഗ്ലണ്ട് ബോർഡ്

ഇന്ത്യൻ ടീമിനെ 2024-ലെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്കും, 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും നയിച്ച കോച്ചാണ് ദ്രാവിഡ്‌

പരിചയസമ്പത്ത്‌

അദ്ദേഹത്തിന്റെ കളിയിലെ കണിശതയാർന്ന സമീപനവും ക്രിക്കറ്റിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് ഇംഗ്ലണ്ടിനെ ആകർഷിക്കുന്നത്

സമീപനം