21 May 2025

TV9 MALAYALAM

മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

Image Courtesy: Freepik

മഴക്കാലമിങ്ങെത്തി, കരുതലും മുന്നൊരുക്കങ്ങളും ഏറെയുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമെന്നു നോക്കാം. 

മഴക്കാലം

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കുക.

വെള്ളപ്പൊക്ക സാധ്യത

മഴക്കാലത്ത് റോഡുകൾ തകരാറിലാവാനും വെള്ളക്കെട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. യാത്രകൾ അത്യാവശ്യമെങ്കിൽ മാത്രം നടത്തുക. വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക.

യാത്ര

ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും പകരാൻ സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. .

രോഗങ്ങൾ

ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഇടിമിന്നലുള്ളപ്പോൾ ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾ ഓഫ് ആക്കുക.

വൈദ്യുതി

തുറന്നുവെച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പഴകിയ ഭക്ഷണം കഴിക്കുന്നത് വയറുവേദന, ഛർദ്ദി പോലുള്ള രോഗങ്ങൾക്ക് കാരണമാകും.

ഭക്ഷണം

നനഞ്ഞ വസ്ത്രങ്ങൾ കൂടുതൽ നേരം ധരിക്കുന്നത് ഒഴിവാക്കുക. ഇത് ജലദോഷം, പനി എന്നിവക്ക് കാരണമാകും.

വസ്ത്രം

കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക. ഇത് രോഗങ്ങൾ പകരാൻ സാധ്യതയുണ്ട്.

മഴവെള്ളം