26  August 2026

ASHLI C

രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?

Image Credit: Getty Images

സഹോദരിയും സഹോദരന്മാരും തമ്മിലുള്ള വിശുദ്ധ ബന്ധത്തെ സൂചിപ്പിക്കുന്ന ദിനമാണ് രക്ഷാബന്ധൻ.

രക്ഷാബന്ധൻ

പഞ്ചാംഗം അനുസരിച്ച്  ശ്രാവണ മാസത്തിലെ പൗർണമി ദിവസത്തിലാണ് രക്ഷാബന്ധൻ വരുന്നത്.

 ശ്രാവണ പൗർണമി

സഹോദരിമാർ അവരുടെ സഹോദരന്മാരുടെ വലതു കൈയിൽ രാഖി കെട്ടുകയും അവരുടെ ആരോഗ്യത്തിനും ആയുസ്സും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

രാഖി കെട്ടൽ

രാഖി കെട്ടുന്നതിനു മുന്നോടിയായി സഹോദരിമാർ സഹോദരന്മാരുടെ നെറ്റിയിൽ തിലകം ചാർത്തുകയും ആരതി ഉഴിയുകയും ചെയ്യണം.

തിലകവും ആരതിയും

കയ്യിൽ രാഖി കെട്ടിത്തരുന്ന സഹോദരിയെ ജീവിതാവസനം വരെ സംരക്ഷിക്കും എന്ന സഹോദരന്മാരുടെ വാഗ്ദാനം കൂടിയാണ് ഈ ചടങ്ങ്.

വാഗ്ദാനങ്ങൾ

പുരാണങ്ങളിൽ ഭഗവാൻ കൃഷ്ണനും ദ്രൗപതി അതായത് പാഞ്ചാലിയും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്.

പുരാണം

കൃഷ്ണന്റെ കൈ മുറിഞ്ഞപ്പോൾ ദ്രൗപതി അദ്ദേഹത്തിന്റെ കൈ ഒരു തുണികൊണ്ട് കെട്ടിക്കൊടുത്തിരുന്നു ഇതിന്റെ പ്രതിഫലമായി വസ്ത്രാക്ഷേപ സമയത്ത് കൃഷ്ണൻ പാഞ്ചാലിയെ സംരക്ഷിച്ചു എന്നാണ് വിശ്വാസം.

വസ്ത്രാക്ഷേപം

 ഈ വർഷത്തെ രക്ഷാബന്ധൻ വരുന്നത് ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ്.രക്തബന്ധത്തിലുള്ള സഹോദരങ്ങൾക്ക് മാത്രമല്ല നാം സഹോദര തുല്യരായി കരുതുന്ന സുഹൃത്തുക്കൾക്കും ഈ ദിവസം രാഖി കെട്ടാവുന്നതാണ്.

തീയതി