24 February 2026
SHIJI MK
Image Credit: Instagram
നാഷണല്‍ ക്രഷ് എന്ന പേരില്‍ അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണവര്‍.
കര്‍ണാടകയിലെ കുടകില്‍ നിന്നാണ് രശ്മിക ഇന്ത്യന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, വമ്പന്‍ ബ്രാന്‍ഡ് പരസ്യങ്ങള്‍ തുടങ്ങി എല്ലാം കൊണ്ടും വളരെ പെട്ടെന്ന് അവര്‍ ശ്രദ്ധിക്കപ്പെട്ടു.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 8 കോടി രൂപ വരെ അവര്‍ വാങ്ങുന്നുണ്ട്. പുഷ്പ-ദി റൈസ് പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ക്ക് 10 കോടി രൂപ വരെയും വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സ്വരോവ്‌സ്‌കി, ബോട്ട്, കല്യാണ്‍ ജ്വല്ലേഴ്‌സ്, 7UP, മീഷോ, പ്ലം തുടങ്ങി രാജ്യത്തെ പ്രമുഖ കമ്പനികളുമായി അവര്‍ സഹകരിക്കുന്നു. ഇതുവഴിയും വലിയ തുക സമ്പാദിക്കാന്‍ രശ്മികയ്ക്ക് സാധിക്കുന്നുണ്ട്.
രശ്മികയ്ക്ക് ഡിയര്‍ ഡയറി എന്ന പേരില്‍ സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡും ഉണ്ട്. ബിസിനസ് മേഖലയിലേക്ക് കൂടിയുള്ള കാല്‍വെപ്പ് അവരുടെ സമ്പത്ത് ഇരട്ടിയാക്കുന്നു.
ബെംഗളൂരുവില്‍ 8 കോടി രൂപ വില മതിക്കുന്ന വീട് രശ്മികയ്ക്ക് സ്വന്തമായുണ്ട്. മുംബൈ, ഗോവ, കൂര്‍ഗ്, ഹൈദരാബാദ് എന്നിവിടങ്ങളിലും സ്വത്തുവകകള്‍ രശ്മിക വാങ്ങിച്ചു.
ആഡംബര കാറുകള്‍ സ്വന്തമാക്കാനും രശ്മിക മറക്കുന്നില്ല. ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകള്‍ തന്നെയാണ് മറ്റ് താരങ്ങളെ പോലെ രശ്മികയും സ്വന്തമായി ഉപയോഗിക്കുന്നത്.
സമീപകാലത്ത് കുടകില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത നികുതി അടച്ച വ്യക്തികളില്‍ ഒരാളും രശ്മികയാണ്. ഇതും അവരുടെ വരുമാനം വളരെ ഉയര്‍ന്നതാണെനന്് സൂചിപ്പിക്കുന്നു.
വിജയ് ദേവരകൊണ്ടയ്ക്ക് ഏകദേശം 70 കോടി രൂപയാണ് ആസ്തി. എന്നാല്‍ അദ്ദേഹത്തിന്റെ പങ്കാളിയായ രശ്മികയ്ക്ക് ഏകദേശം 136 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം.