11 May 2025

Sarika KP

കൊതിയൂറും  പച്ച മാങ്ങാക്കറി തയ്യാറാക്കാം

Image Courtesy: Freepik

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ കറിയില്ലെന്ന് ഓർത്ത് സങ്കടപ്പെടേണ്ട, ഇതാ പച്ച മാങ്ങ കൊണ്ടുള്ള ഈ കറി മാത്രം മതി

പച്ച മാങ്ങ കറി

പച്ചമാങ്ങ -1 കപ്പ്, തക്കാളി -2 എണ്ണം,സവാള -2 എണ്ണം, പച്ചമുളക് -2 എണ്ണം, എണ്ണ -2 സ്പൂൺ, കടുക് -1 സ്പൂൺ, ചെറിയ ഉള്ളി - 4 സ്പൂൺ

ചേരുവകൾ

മുളക് പൊടി -1 സ്പൂൺ, ഉപ്പ് -1 സ്പൂൺ, വെള്ളം - 2 ഗ്ലാസ്, കറിവേപ്പില - 2 തണ്ട്, മഞ്ഞൾ പൊടി - ആവശ്യത്തിന്

വേണ്ട ചേരുവകൾ

പച്ചമാങ്ങ നീളത്തിൽ അരിഞ്ഞു മാറ്റിവയ്ക്കുക. അതിനുശേഷം മിക്സിയിലേക്ക് തേങ്ങ, മുളകുപൊടി, ആവശ്യത്തിന് പച്ചമുളക് എന്നിവ ചേർത്ത്  അരച്ചെടുക്കുക.

അരച്ചെടുക്കുക

ഇതിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേര്‍ക്കാം. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് കൊടുക്കുക.

പാനിലേക്ക്

പാനിലേക്ക് സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് അരപ്പു കൂടി ചേർത്ത് നന്നായിട്ട് തിളയ്ക്കാൻ വെയ്ക്കുക.

തിളയ്ക്കാൻ വെയ്ക്കുക

തിളച്ചു വരുമ്പോൾ അതിലേക്ക് പച്ചമാങ്ങ കൂടി ചേർത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക.

പച്ചമാങ്ങ ചേർത്ത്

ഇത് കുറുകി വരുമ്പോൾ അതിലേക്ക് കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും എണ്ണയിൽ താളിച്ചിട്ട് ചേർത്തു കൊടുക്കുക.

കുറുകി വരുമ്പോൾ