11 JAN 2026
Nithya V
Image Courtesy: Getty Images
നിത്യജീവിതത്തിൽ ഏറെ ഉപകാരമുള്ള ഒരു കുഞ്ഞൻ വസ്തുവാണ് സേഫ്റ്റി പിൻ. അതിന് അറ്റത്തായി ഒരു ദ്വാരവുമുണ്ട്. എന്തിനായിരിക്കും അത്?
1849ൽ വാൾട്ടർ ഹണ്ട് എന്ന അമേരിക്കൻ മെക്കാനിക്കൽ എൻജിനീയറാണ് ഇന്ന് പ്രചാരത്തിലുള്ള സേഫ്റ്റി പിൻ കണ്ടുപിടിച്ചത്.
കൃത്യമായ നീളത്തിലുള്ള ഒറ്റ സ്റ്റീൽ വയർ ഉപയോഗിച്ചാണ് സേഫ്റ്റി പിൻ നിർമിച്ചിരിക്കുന്നതെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.
ബെൻഡിങ്, കോയിലിങ്, ടെമ്പറിങ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് അത് കൃത്യമായ ആകൃതിയിൽ എത്തുന്നത്.
പിന്നിന്റെ തലഭാഗം നിർമിക്കാൻ വയറിൻ്റെ അഗ്രഭാഗം പരത്തി മുറിച്ചെടുക്കുന്നതിനു പകരം പിൻഭാഗത്തേക്ക് വളച്ച് ഒരു ലൂപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
നിർമാണ ശേഷം ചൂടാക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുന്നതോടെ ഈ വളയം കൂടുതൽ ദൃഢമാവുന്നു.
പിന്നിന്റെ അഗ്രം വരുന്ന ഭാഗം മുൻപിലേക്കും പിൻപിലേക്കും അനായാസം ചലിപ്പിക്കാൻ സാധിക്കുന്നതും ഈ ദ്വാരമുള്ളത് കൊണ്ടാണ്.
കൂടാതെ, അടച്ച നിലയിലുള്ള പിൻ പെട്ടെന്ന് തുറന്നു പോരില്ല എന്നും പിന്നിന്റെ അറ്റത്തെ ഈ വളയം ഉറപ്പുവരുത്തുന്നുണ്ട്.