06 AUG 2026

NEETHU VIJAYAN

രണ്ട് ഏത്തപ്പഴം ദിവസവും കഴിക്കണം!  കാരണം അറിയാമോ

Image Courtesy: Getty Images 

ആരോ​ഗ്യ കാര്യത്തിൽ മറ്റെന്തിനേക്കാളും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഏത്തപ്പഴം. ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമെല്ലാം ഏത്തപ്പഴം ദിവസേന കഴിക്കുന്നവരുണ്ട്.

ഏത്തപ്പഴം

ക്ഷീണം മാറ്റി ഉന്മേഷം നൽകാൻ ഏറ്റവും മികച്ചതാണ് ഏത്തപ്പഴം. കാരണം ഇതിൽ പ്രകൃതിദത്ത പഞ്ചസാരയായ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുണ്ട്.

ഗുണം

വയറിനുള്ളിലെ ദഹന പ്രശ്നം പമ്പകടക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

ദഹനം

 പൊട്ടാസ്യത്തിന്റെ കലവറയാണ് ഏത്തപ്പഴം. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് ക്രമീകരിച്ച് ബിപി കൂടുതലുള്ളവരിൽ നിയന്ത്രിക്കുന്നു.

ബിപി കുറയ്ക്കാം

ഇതിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാൻ' എന്ന ഘടകം ശരീരത്തിൽ 'സെറോടോണിൻ' ഉണ്ടാക്കാൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തും.

സ്ട്രെസ്സ്

ഏത്തപ്പഴം ഒരു നാച്ചുറൽ ആന്റാസിഡ് ആയി പ്രവർത്തിച്ച് നെഞ്ചെരിച്ചിലും അസിഡിറ്റിയും പെട്ടെന്ന് ശമിപ്പിക്കുന്നു. അതിനാൽ ധൈര്യമായി കഴിക്കാം.

അസിഡിറ്റി

ഏത്തപ്പഴത്തിലുള്ള ഇരുമ്പിന്റെ സാന്നിധ്യം ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിളർച്ച (പ്രത്യേകിച്ച് സ്ത്രീകളിൽ) തടയുകയും ചെയ്യുന്നു.

അനീമിയ