7 October 2025

Nithya V

Image Credit: Getty Images

സ്വർണം വിൽക്കാൻ ശരിയായ സമയം ഇത് 

സ്വർണവില സാധാരണക്കാരെ ആശങ്കയിലാഴ്ത്തി ഉയരുകയാണ്. ഒരു പവൻ വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രൂപ നൽകണം.

സ്വർണവില

വില വർദ്ധിക്കുന്നതിനനുസരിച്ച് സ്വർണം വിൽക്കാനും കൂടുതൽ ആളുകൾ തയ്യാറാകുന്നുണ്ട്. അവരെ അതിന് പ്രേരിപ്പിക്കുന്ന ചില കാരണങ്ങൾ അറിഞ്ഞാലോ...

കാരണം

സ്വർണം റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമ്പോൾ പഴയ സ്വർണം വിൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. പവന് 15000 രൂപയ്ക്ക് വരെ വാങ്ങിയവരാണ് ഇപ്പോൾ ലാഭം നേടുന്നത്.

ലാഭം

കാര്യമായ വിലകുറയ്ക്കാതെ തന്നെ വാങ്ങാനും ആളുണ്ട്.  916 സ്വർണത്തിന് മുൻപ് അഞ്ചു ശതമാനം വരെ കമ്മിഷൻ ഇനത്തിൽ കുറച്ചിരുന്നെങ്കിൽ നിലവിൽ ഒരു ശതമാനം മാത്രമാണ്.

കമ്മിഷൻ

പഴയ സ്വർണം വാങ്ങാനും വിൽക്കാനും മാത്രം നിരവധി വ്യാപാര സ്ഥാപനങ്ങൾ നിയമവിധേയമായും അനധികൃതമായും പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

സ്ഥാപനങ്ങൾ

അതിവേഗം വില കുറയുമോയെന്ന ആശങ്ക, ഭൂമിക്കും വീടിനും വിലകുറഞ്ഞതോടെ സ്വർണം വിറ്റ് വാങ്ങുന്നത്,  വിലകുറഞ്ഞപ്പോൾ വാങ്ങിയത് കൂടുതൽ വിലയ്ക്ക് വിൽക്കുന്നവർ ഇതെല്ലാം ഇതിന് കാരണങ്ങളാണ്.

വില കുറയുമോ

അതിനോടൊപ്പം സ്വർണം പണയം വയ്ക്കാനെത്തുന്നവരും കൂടിയെന്ന് സ്വകാര്യ, സഹകരണ പണമിടപാട് സ്ഥാപന ജീവനക്കാർ പറയുന്നു.

പണയം

ഉയർന്ന തുകയാണ് പണയ സ്വർണത്തിനും ലഭിക്കുന്നത്. മുൻകാലങ്ങളിൽ സ്വർണ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചവർക്കും മികച്ച ലാഭം ലഭിക്കും.

നിക്ഷേപം