October 06 2025

SHIJI MK

Image Courtesy: Getty Images

ഒന്നും നോക്കേണ്ടാ ദീപാവലിക്ക് സ്വര്‍ണം വാങ്ങിയേ പറ്റൂ

ഇന്ത്യയില്‍ നിരവധി ആഘോഷങ്ങള്‍ നടക്കുന്നു. അക്കൂട്ടത്തില്‍ പ്രധാനിയാണ് ദീപാവലി. ദീപാവലി ആഘോഷങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാറുണ്ട്.  

ദീപാവലി

ലങ്കയില്‍ വെച്ച് രാവണനെ കീഴടക്കിയ ശേഷം ശ്രീരാമന്‍ അയോധ്യയിലേക്ക് തിരിച്ചെത്തിയത് അനുസ്മരിക്കുകയാണ് രാജ്യത്തുള്ളവര്‍ ദീപാവലി ആഘോഷത്തിലൂടെ ചെയ്യുന്നത്.

പ്രാധാന്യം

ഇതിന് പുറമെ അന്ധകാരത്തിന് മേല്‍ വെളിച്ചവും ധര്‍മ്മവും വിജയിച്ചതിന്റെ പ്രതീകമായും ഈ ദിവസത്തെ കണക്കാക്കുന്നു. ദീപങ്ങള്‍ കൊണ്ട് നഗരങ്ങളും ഗ്രാമങ്ങളും ഈ ദിനത്തില്‍ അലങ്കരിക്കുന്നു.

വെളിച്ചം

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സ്വര്‍ണം വാങ്ങിക്കുന്ന ശീലം ഇന്ത്യക്കാര്‍ക്കുണ്ട്. ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

സ്വര്‍ണം

ഈ ദിനത്തില്‍ ലക്ഷ്മിദേവിയെയും ഇന്ത്യക്കാര്‍ ആരാധിക്കുന്നുണ്ട്. സ്വര്‍ണം വാങ്ങിക്കുന്നത് ശുഭകരമായാണ് ആളുകള്‍ കരുതുന്നത്. വീട്ടിലേക്ക് സ്വര്‍ണത്തിലൂടെ ഐശ്വര്യമെത്തുമെന്നാണ് വിശ്വാസം.

ഉത്തമം

നേരത്തെ പറഞ്ഞത് പോലെ ദീപാവലി നാളില്‍ ഒരു വീട്ടിലേക്ക് സ്വര്‍ണം വാങ്ങിക്കുമ്പോള്‍ അവരുടെ ഭാവി ജീവിതം ഐശ്വര്യം നിറഞ്ഞതാകുമെന്ന് എല്ലാവരും കരുതപ്പെടുന്നു.

എന്തിന്

എന്നാല്‍ ഐശ്വര്യത്തിന് പുറമെ സ്വര്‍ണം എക്കാലത്തും ഒരു മികച്ച നിക്ഷേപമാണ്. സ്വര്‍ണത്തിന് നാള്‍ക്കുനാള്‍ വില വര്‍ധിക്കുന്നുണ്ടെങ്കിലും അത് വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല.

നിക്ഷേപം

നിങ്ങള്‍ ദീപാവലി സമയത്ത് സ്വര്‍ണം വാങ്ങിക്കുന്നത് ഭാവിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ സഹായകമാകും. എന്നാല്‍ സീസണ്‍ സമയത്ത് സ്വര്‍ണത്തിലുണ്ടാകുന്ന വില വര്‍ധനവ് ശ്രദ്ധിക്കണം.

പ്രയോജനം