14 November 2025
Aswathy Balachandran
Image Courtesy: Unsplash
തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ചുവന്ന പഴങ്ങൾ വിഷാദ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം.
ഈ ഗുണത്തിന് കാരണം, ചുവന്ന പഴങ്ങൾക്ക് നിറം നൽകുന്ന ലൈക്കോപീൻ എന്ന പ്രത്യേകതരം ആന്റിഓക്‌സിഡന്റാണ്.
ലൈക്കോപീൻ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു.
പരീക്ഷണത്തിന്റെ ഭാഗമായി ലൈക്കോപീൻ പതിവായി നൽകിയ എലികൾ കൂടുതൽ സംവേദനം ചെയ്യുന്നതായി കണ്ടെത്തി.
വിഷാദാവസ്ഥ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുർബലമാകുകയും വൈകാരിക പ്രോസസ്സിംഗിനെ ബാധിക്കുകയും ചെയ്യും. ലൈക്കോപീൻ ഈ അവസ്ഥ മെച്ചപ്പെടുത്തുന്നു.
വൈകാരിക പ്രോസസ്സിംഗ്, മെമ്മറി എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗമായ ഹിപ്പോകാമ്പസിനെ വിഷാദം ബാധിക്കുമ്പോൾ ലൈക്കോപീൻ സഹായകമാകുന്നു.
ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ അളവ് ലൈക്കോപീൻ വർധിപ്പിച്ചുവെന്ന് പഠനം വെളിപ്പെടുത്തി.
ലൈക്കോപീന്റെ ഈ സാധ്യതകളെക്കുറിച്ച് കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമുണ്ടെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.