12 June 2025

TV9 MALAYALAM

മഴക്കാലത്ത്  ഏത് ചീര കഴിക്കാം? ചുവപ്പോ പച്ചയോ.

Image Courtesy: GettyImages

മഴക്കാലമായാൽ പലവിധ അസുഖങ്ങളും വന്നുചേരും. അതിനാൽ ഭക്ഷണ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയരുത്. ആരോ​ഗ്യമുള്ള ഭക്ഷണം ശീലമാക്കാം.

മഴക്കാലം

ഇലവർ​ഗങ്ങളിൽ ഏറെ ആരോ​ഗ്യ​ഗുണമുള്ള ഒന്നാണ് ചീര. പച്ച ചീരയും ചുവന്ന ചീരയും വിപണിയിൽ ലഭ്യമാണ്. വീട്ടിലെ പച്ചക്കറിത്തോട്ട്തിലെ പ്രധാനിയാണ് ചീര.

ചീര

ചീരയിലെ വൈറ്റമിനുകളായ എ, സി എന്നിവയും മറ്റ് ആന്റിഓക്‌സിഡന്റുകളും നിങ്ങൾക്ക് ആവശ്യമായ രോ​ഗപ്രതിരോധശേഷി വാ​ഗ്ദാനം ചെയ്യുന്നു.

രോഗപ്രതിരോധശേഷി

ചുവപ്പ് നിറമുള്ള ചീരയിൽ ആന്തോസയാനിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ നമ്മളിൽ മഴക്കാല രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ആന്തോസയാനിൻ

ചീരയിൽ ധാരാളമായി കണ്ടുവരുന്ന നൈട്രേറ്റ് ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

നൈട്രേറ്റ്

ചുവന്ന ചീരയും പച്ചച്ചീരയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് അവയിൽ അടങ്ങിയിട്ടുള്ള ഓക്സലേറ്റുകളുടെ അളവ് മാത്രമാണ്.

ചുവപ്പോ പച്ചയോ?

വൃക്കയിൽ കല്ലുള്ളവർക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ചുവന്ന ചീരയിൽ ഓക്‌സലേറ്റുകളൊന്നുമില്ല.

ചുവന്ന ചീര

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ ചീരയിലുണ്ട്. 

പോഷകങ്ങൾ