12 JULY 2025
Nithya V
Image Courtesy: Unsplash
പ്രമേഹരോഗികൾ ഏറെ ആശ്രയിക്കുന്ന മധുരമാണ് ഡാർക്ക് ചോക്ലേറ്റ്. ഇവ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റ് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ സഹായിക്കുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. തൃഷ പാസ്രിച്ച പറയുന്നു.
ഒരു ലക്ഷത്തിലധികം പേർ ഭാഗമായ പഠനത്തെ മുൻനിർത്തിയാണ് ഡോ. തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം പറഞ്ഞത്.
പ്രമേഹം കുറയ്ക്കാൻ ഓരോ ആഴ്ചയും ഏകദേശം അഞ്ച് ഔൺസ് (ഏകദേശം 140 ഗ്രാം) ഡാർക്ക് ചോക്ലേറ്റ് കഴിക്കാം.
ഇവർക്ക് ഒരിക്കലും ചോക്ലേറ്റ് കഴിക്കാത്തവരെയോ അപൂർവമായി കഴിക്കുന്നവരെയോ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 21% കുറവായിരിക്കും.
ഡാർക്ക് ചോക്ലേറ്റിന് മാത്രമാണ് ഇത് ബാധകമെന്നും ഡോക്ടർ വ്യക്തമാക്കുന്നു. കൂടാതെ ഡാർക്ക് ചോക്ലേറ്റിന് രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും.
അതിനാൽ, ചോക്ലേറ്റ് ഇഷ്ടമുള്ളവർക്ക് ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കാം. ഒരു ദിവസം ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങൾ മാത്രം മതിയാകും.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുക.