19 June 2026

ASHLI C

 ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!

Image Courtesy: Getty Images 

വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ചിലന്തിവല തട്ടുക എന്നത്. ചിലന്തിവല ഒഴിവാക്കാനുള്ള പരിഹാരങ്ങളാണ് ഇവിടെ പറയുന്നത്.

ചിലന്തിവല 

 തുല്യ അളവിൽ വിനാഗിരിയും വെള്ളവും കലർത്തി ചിലന്തി പതിവായി വല കെട്ടാറുള്ള സ്ഥലത്ത് സ്പ്രേ ചെയ്യുക.

വിനാഗിരി സ്പ്രേ

ചിലന്തികൾക്ക് പെപ്പർ ഓയിലിന്റെ സുഗന്ധം ഒരിക്കലും ഇഷ്ടമല്ല. അതിനാൽ അല്പം ഓയിൽ എടുത്ത് വെള്ളത്തിൽ കലർത്തി ചിലന്തിവല കാണാറുള്ള സ്ഥലത്ത് സ്പ്രേ ചെയ്യുക.

പെപ്പർ മിന്റ് ഓയിൽ

ചെറുനാരങ്ങയുടെ നീര് വെള്ളത്തിൽ കലർത്തി ചിലന്തികൾ പതിവായി വല കെട്ടുന്ന സ്ഥലത്ത് തളിച്ചു നൽകുക.

ചെറുനാരങ്ങ

വീട് കൃത്യമായി പൊടിതട്ടുകയും പരിപാലിക്കുകയും ചെയ്താൽ ചിലന്തികൾ അധികം വീട്ടിലേക്ക് വരില്ല. മാലിന്യങ്ങൾ തിങ്ങി നിൽക്കുമ്പോഴാണ് ഇവ വീട്ടിലെത്തുന്നത്.

കൃത്യമായി വീട് പരിപാലിക്കുക

വീട്ടിൽ ചിലന്തി വല കെട്ടുവാൻ പ്രധാനകാരണം ഈച്ച പോലുള്ള പ്രാണികളെയും മറ്റും പിടികൂടുന്നതിനു വേണ്ടിയാണ്. അത് ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുക.

ഈച്ചകളെയും മറ്റു പ്രാണികളെയും നിയന്ത്രിക്കുക

വീടിന്റെ ചുമരിൽ കാണപ്പെടുന്ന അനാവശ്യമായ വിള്ളലുകളും മറ്റും ചിലന്തികൾ വീടിനകത്തേക്ക് കയറുന്നതിന് കാരണമാകും ഇത് ഒഴിവാക്കുക.

ചുവരിലെ അനാവശ്യ വിള്ളലുകൾ

കർപ്പൂരത്തിന്റെ പൊടി വെള്ളത്തിൽ കലക്കി കളിക്കുന്നതും ചിലന്തികളെ ഒഴിവാക്കാൻ വളരെ നല്ലതാണ്.

കർപ്പൂരം