14 June 2025
Abdul Basith
Pic Credit: Unsplash
ക്രിക്കറ്റ് ലോകത്ത് ഞെട്ടിക്കുന്ന പല വിരമിക്കലുകളുമുണ്ടായ വർഷമാണ് 2025. വിചാരിക്കാത്ത പലരും ഈ വർഷം കരിയർ അവസാനിപ്പിച്ചു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മുതൽ വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരാൻ വരെ ഈ ലിസ്റ്റിലുണ്ട്. ഈ ലിസ്റ്റ് പരിശോധിക്കാം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പരമ്പരയിൽ ഉണ്ടാവുമെന്ന വാർത്തകൾക്കിടെ പെട്ടെന്നായിരുന്നു വിരമിക്കൽ.
രോഹിത് വിരമിച്ചതിന് പിന്നാലെ സൂപ്പർ താരം വിരാട് കോലിയും ടെസ്റ്റ് മതിയാക്കി. താരവും ഇംഗ്ലണ്ട് പരമ്പരയിൽ ഉണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ശ്രീലങ്കൻ ഇതിഹാസ താരം ആഞ്ജലോ മാത്യൂസും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. 38 വയസുകാരനായ താരം കഴിഞ്ഞ മാസമാണ് വിരമിച്ചത്.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ ഏകദിനത്തിൽ നിന്ന് വിരമിച്ചു. ഇതും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ഒരു തീരുമാനമായിരുന്നു.
ഗ്ലെൻ മാക്സ്‌വെൽ വിരമിച്ച അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്കൻ താരം ഹെയ്ൻറിച് ക്ലാസനും രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.
പട്ടികയിലെ അവസാന പേരാണ് വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം നിക്കോളാസ് പൂരാൻ. താരം രാജ്യാന്തര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.