19 November 2026
Nithya V
Image Credit:: Getty Images,Unsplash
മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറെ ഗുണകരമായ പ്രകൃതിദത്ത മാർഗ്ഗമാണ് കഞ്ഞിവെള്ളം.
കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ഇട്ടുവയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം.
വിറ്റാമിൻ, ഫോളിക് ആസിഡ്, കാൽസ്യം, എന്നിവയാൽ സമ്പന്നമായ ഉലുവ മുടി വളർച്ചയ്ക്ക് ഏറെ മികച്ചതാണ്.
കറിവേപ്പില അരച്ചെടുത്ത പേസ്റ്റും അൽപം കഞ്ഞിവെള്ളവും നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
കറിവേപ്പിലയിലെ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നു.
ഇതിലെ വിറ്റാമിനുകളും ധാതുക്കളും മുടിയെ കൂടുതൽ കരുത്തുള്ളതാക്കാൻ സഹായിക്കുന്നു.
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഇനോസിറ്റോൾ അകാല മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.