04 August 2026

Amal KV

ഇത് വർക്കാകും! റിമിടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ

Photo Credit:Instagram /Rimi Tomy

മലയാളികളുടെ പ്രിയപ്പെട്ട ​ഗായികയായ റിമി ടോമി തന്റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

വർക്കൗട്ട് ചിത്രങ്ങൾ

ജിമ്മിൽ കഠിനമായി വ്യായാമം ചെയ്യുന്ന ചിത്രങ്ങളാണ് റിമി ടോമി ഇൻസ്റ്റ​ഗ്രമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 

കഠിനമായ വ്യായാമം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം ഫിറ്റ്നസിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. തീവ്രമായ പരിശ്രമംകൊണ്ട് വലിയ മേക്കോവറാണ് റിമി നടത്തിയത്.

മേക്കോവർ

സ്ഥിരതയാണ് തന്റെ ഫിറ്റ്നസ് നേട്ടത്തിന് പിന്നലെ രഹസ്യമെന്നാണ് താരം പറയുന്നത്. ഒരു ദിവസം പോലും വിടാതെ പരിശ്രമം തുടരുന്നു. 

സ്ഥിരത

തന്നെ സംബന്ധിച്ചിടത്തോളം വർക്കൗട്ട് ഊർജ്ജവും ഏറെ സന്തോഷം നൽകുന്നതുമായ കാര്യമാണ്. 

സന്തോഷം 

ശരീരത്തിന് മാത്രമല്ല മനസ്സിനും വ്യായാമം കരുത്തേകുന്നു.  താൻ പെർഫക്ട് അല്ലെന്ന് തനിക്കറിയാമെന്നും റിമി പറയുന്നു. 

മനസ്സ്

പരിശീലകനായ ലിബിൻ മാത്യുവാണ് തന്റെ നിലവിലെ ഫിറ്റ്നസിന് വഴികാട്ടി. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 

പരിശീലകൻ

ഫിറ്റ്നസ്  ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും മോട്ടിവേഷനാകുന്ന മാറ്റമാണ് റിമി ടോമിയുടേത്. താരത്തെ മാതൃകയാക്കി പരിശ്രമിച്ചാൽ ഏല്ലാവർക്കും ഇത് സാധ്യമാണ്.

മോട്ടിവേഷൻ