03 JAN 2026

Aswathy  Balachandran

റോസാപ്പൂ മാജിക്, ടോണറായും മോയ്ചറൈസറായും ഒന്നുമതി 

 Image Courtesy: Unsplash

റോസാപ്പൂ ഇതളുകൾ വെള്ളത്തിൽ തിളപ്പിച്ച് നീരാവി വാറ്റിയെടുത്താണ് റോസ് വാട്ടർ നിർമ്മിക്കുന്നത്. ഇത് ടോണറായും മോയ്സ്ചറൈസറായും ഒരുപോലെ ഫലപ്രദമാണ്.

പ്രകൃതിദത്തം

ചർമ്മത്തിലെ കോശങ്ങളുടെ നാശം തടയാൻ സഹായിക്കുന്ന നിരവധി ഫിനോളിക് സംയുക്തങ്ങളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ്

ഇതിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിലെ ഹാനികരമായ ബാക്ടീരിയകളെ കുറയ്ക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ബാക്ടീരിയ

മുറിവുകളിലും പൊള്ളലുകളിലും അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ചർമ്മത്തെ സംരക്ഷിക്കാനും റോസ് വാട്ടർ സഹായിക്കും.

അണുബാധ

ഇതിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമ്മത്തിലുണ്ടാകുന്ന വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു.

നീർവീക്കം

സൂര്യതാപം മൂലം ചർമ്മത്തിലുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും റോസ് വാട്ടറിന്റെ തണുപ്പേകുന്ന ഗുണം ഉപകരിക്കും.

സൂര്യതാപം

എക്സിമ, റോസേഷ്യ തുടങ്ങിയ അവസ്ഥകൾ മൂലം ചർമ്മത്തിലുണ്ടാകുന്ന അമിതമായ ചൊറിച്ചിലും ചുവന്ന പാടുകളും നീക്കാൻ ഇത് സഹായിക്കുന്നു.

ചൊറിച്ചിൽ

അരോമതെറാപ്പിയിൽ റോസ് വാട്ടർ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും, മനസ്സ് ശാന്തമാക്കി മികച്ച ഉറക്കം നൽകാനും സഹായിക്കുന്നു.

മാനസികാരോഗ്യം