16 November 2025
Jayadevan A M
Image Courtesy: PTI
ഒരു കെട്ടില്‍ പിന്‍മുടി, മുന്‍മുടി എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. അതുകൊണ്ടാണ് ഇരുമുടിക്കെട്ട് എന്ന് പറയുന്നത്.
ഓരോ സ്ഥലത്തും ക്യാമ്പ് ചെയ്തും അവിടെ ആഹാരം പാകം ചെയ്ത് കഴിച്ചുമാണ് പണ്ട് ശബരിമലയിലേക്ക് പോയിരുന്നത്.
അതുകൊണ്ട് പിന്‍മുടിക്കെട്ടില്‍ നമുക്കാവശ്യമായ സാധനങ്ങള്‍ നിറയ്ക്കും (അരി, തേങ്ങ തുടങ്ങിയവ). ഇപ്പോള്‍ ഇത്തരത്തില്‍ ശബരിമലയിലെത്തുന്നവര്‍ കുറവാണ്.
പിന്‍കെട്ടില്‍ കുറച്ചരിയുടെയും നാളികേരത്തിന്റെയും ആവശ്യമേ ഇപ്പോള്‍ ഉള്ളൂ. ശബരിമലയിലേക്ക് ആവശ്യമായ സാധനങ്ങള്‍ മുന്‍കെട്ടിലാണ് വയ്ക്കുന്നത്.
നിവേദ്യത്തിന് വേണ്ട ഉണക്കലരി, ശര്‍ക്കര, നെയ്‌ത്തേങ്ങ, അവല്‍, മലര്, കര്‍പ്പൂരം, കാണിക്ക, പനിനീര്‍ തുടങ്ങിയവയാണ് വേണ്ടത്.
മാളികപ്പുറത്ത് നേര്‍ച്ചയ്ക്കാവശ്യമായ പട്ട്, കര്‍പ്പൂരം, മലര്‍, മഞ്ഞള്‍പ്പൊടി എന്നിവയും വയ്ക്കാം. നിലവിളക്ക് കൊളുത്തി അതിന് മുന്നില്‍ കെട്ടുനിറയ്ക്കണം.
വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം കെട്ടുനിറയ്ക്കാന്‍. ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശം പാലിക്കുക. ശരണംവിളികളോടെ വേണം കെട്ടുനിറയ്ക്കാന്‍.
ശരണംവിളികളോടെ നാളികേരത്തില്‍ നെയ്യ് നിറച്ച് കെട്ടില്‍ വയ്ക്കണം. നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പന് അഭിഷേകത്തിനുള്ളതാണ്.