16 November 2026

Jayadevan A M

മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ

Image Courtesy: PTI

നാളെ വൃശ്ചികം ഒന്ന്. ശരണംവിളികളുടെ പുണ്യദിനങ്ങളിലേക്ക് ഭക്തര്‍ കടക്കുന്നു. മനസും ശരീരവും അയ്യപ്പനില്‍ അര്‍പ്പിച്ച് ഭക്തര്‍ ചൊല്ലുന്ന ശരണംവിളികള്‍ക്ക് ആത്മീയപ്രാധാന്യമുണ്ട്‌

ശബരിമല

ശരണംവിളികള്‍ ഭക്തര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ശരണംവിളികള്‍ അറിയാത്തവര്‍ക്കായി അതില്‍ ചിലത് ഇവിടെ പരിചയപ്പെടാം

ശരണംവിളി

സ്വാമിയേ ശരണമയ്യപ്പാ, ഹരിഹരസുതനേ ശരണമയ്യപ്പാ, കലിയുഗവരദനേ ശരണമയ്യപ്പാ, ശബരിഗിരീശാ ശരണമയ്യപ്പാ, ഭൂതനാഥാ സദാനന്ദാ ശരണമയ്യപ്പാ

സ്വാമിയേ ശരണമയ്യപ്പാ

പന്തളരാജകുമാരാ ശരണമയ്യപ്പാ, മോഹിനിസുതനേ ശരണമയ്യപ്പാ, നെയ്യഭിഷേക പ്രിയനേ ശരണമയ്യപ്പ, കന്നിമൂല ഗണപതി ഭഗവാനേ ശരണമയ്യപ്പാ

പന്തളരാജകുമാരാ

മാളികപ്പുറത്തമ്മ ദേവിലോകമാതാവേ ശരണമയ്യപ്പാ, അഴുതാനദി സ്‌നാനമേ ശരണമയ്യപ്പാ, കല്ലിടുംകുന്നേ ശരണമയ്യപ്പാ

മാളികപ്പുറത്തമ്മ

കരിമല കയറ്റമേ ശരണമയ്യപ്പാ, കരിമല ഇറക്കമേ ശരണമയ്യപ്പാ, പമ്പാനദി സ്‌നാനമേ ശരണമയ്യപ്പാ, പമ്പാവാസനേ ശരണമയ്യപ്പാ

കരിമല

നീലിമല കയറ്റമേ ശരണമയ്യപ്പാ, അപ്പാച്ചിമേടേ ശരണമയ്യപ്പാ, ശബരിപീഠമേ ശരണമയ്യപ്പാ, ശരംകുത്തിയാലേ ശരണമയ്യപ്പാ

നീലിമല

പൊന്നുപതിനെട്ടാം പടിയേ ശരണമയ്യപ്പാ, പതിനെട്ടാം പടിമേല്‍ വാഴും അയ്യനേ ശരണമയ്യപ്പാ, തത്ത്വമസി പൊരുളേ ശരണമയ്യപ്പാ, അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പാ

പതിനെട്ടാം പടി