31 May 2026
Jayadevan A M
Image Courtesy: Getty Images
ഐപിഎല്‍ പലപ്പോഴും ബാറ്റര്‍മാരുടെ മാത്രം മത്സരമായി മാറാറുണ്ട്. ബാറ്റിങ്-ബൗളിങ് അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഉപായവുമായി രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍
'ഇംപാക്ട് പ്ലെയർ' നിയമം പൂർണ്ണമായും ഒഴിവാക്കണമെന്ന് മുംബൈയിൽ നടന്ന ഇഎസ്‌പിഎൻക്രിക്ഇൻഫോ അവാർഡ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം ആവശ്യപ്പെട്ടു
ഇംപാക്ട് പ്ലെയർ നിയമം അസമത്വം നിറഞ്ഞതാണെന്നാണ് സച്ചിന്റെ നിരീക്ഷണം. ഇത് തനിക്ക് ശരിയായി തോന്നുന്നില്ലെന്നും അദ്ദേഹം വാദിച്ചു
ഫീൽഡിങ് നിയന്ത്രണങ്ങളുള്ള ആറ് ഓവറുകളുടെ പവർപ്ലേ രണ്ട് ഭാഗങ്ങളായി വിഭജിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു
ഇതിൽ ഒരു ഭാഗം ബാറ്റിങ് നിരയ്ക്കും മറ്റേത് ബൗളിങ് നിരയ്ക്കും തീരുമാനിക്കാം എന്ന രീതിയിലായിരിക്കണം മാറ്റമെന്നും സച്ചിന്‍ പറഞ്ഞു
ആദ്യ നാലു ഓവറുകള്‍ ബാറ്റര്‍മാരുടെ പവര്‍പ്ലേ ആയിരിക്കട്ടെ. ബാക്കി രണ്ട് പവര്‍പ്ലേ ഓവറുകള്‍ ഫീല്‍ഡിങ് ക്യാപ്റ്റന്‍ തീരുമാനിക്കണം
കളിയിലെ ഏത് ഘട്ടത്തിലാണോ ആ രണ്ട് ഓവറുകൾ ക്യാപ്റ്റൻ തിരഞ്ഞെടുക്കുന്നത്, അപ്പോൾ ഒരു ഫീൽഡറെക്കൂടി അധികമായി സർക്കിളിന് പുറത്ത് നിർത്താൻ അനുവദിക്കണമെന്നും സച്ചിന്‍ പറഞ്ഞു
ഒരു ബൗളർക്ക് അഞ്ച് ഓവറുകൾ വരെ എറിയാൻ അനുവാദം നൽകണമെന്നും സച്ചിൻ നിർദ്ദേശിച്ചു. നിലവിൽ ഒരു ബൗളർക്ക് പരമാവധി നാല് ഓവറുകൾ മാത്രമേ എറിയാൻ സാധിക്കൂ