21 August 2026
Prasanth Kumar
Photo Credit: Lava Mobiles
ലാവ കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ലാവ വിരാട് V1 5ജിയുടെ അടുത്ത വിൽപ്പന ഇന്ന് ആരംഭിക്കുന്നു. നേരത്തെ ജൂലൈ 31ന് ഇതിന്റെ പ്രത്യേക സെയിൽ നടന്നിരുന്നു.
ലാവ വിരാട് V1 5ജിക്ക് 12,999 രൂപയാണ് വില. സ്മാർട്ട്ഫോണുകൾക്ക് വില വളരെ കൂടിയ ഈ സമയത്ത് ഇത്ര കുറഞ്ഞ വിലയിൽ പുതിയ 5ജി ഫോണുകൾ വേറെ കിട്ടാനില്ല.
ലാവ വിരാട് വി1 5ജി യഥാർഥ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 650 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും.
6.75 ഇഞ്ച് (720 × 1600 പിക്‌സലുകൾ) HD+ ഡിസ്പ്ലേയാണ് ലാവ വിരാട് വി1 5ജിയിൽ ഉള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ് സഹിതമാണ് എത്തുന്നത്.
UNISOC T8200 പ്രോസസർ ആണ് ഈ ബജറ്റ് ലാവ 5ജി ഫോണിന്റെ കരുത്ത്. 4GB റാം (+4GB വെർച്വൽ റാം) / 64GB സ്റ്റോറേജ് എന്നിവയും ഉണ്ട്.
13MP AI ഡ്യുവൽ ക്യാമറ സഹിതമാണ് എത്തിയിട്ടുള്ളത്. സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
6000mAh ബാറ്ററി ശേഷി, 10W ചാർജർ എന്നിവ ഈ ബജറ്റ് 5ജി ഫോണിൽ ലാവ ഒരുക്കിയിട്ടുണ്ട്. 165.85×76.8×8.75mm വലിപ്പവും 210 ഗ്രാം ഭാരവുമാണ് ഈ ഫോണിന് ഉള്ളത്.
ആര്യ ബ്ലൂ, സോണാർ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് വഴി ഇത് വാങ്ങാനാകും.
ആൻഡ്രോയിഡ് 16, IP64 റേറ്റിങ്, 5ജി, മൈക്രോ എസ്ഡി കാർഡ് പിന്തുണ എന്നിങ്ങനെ നിരവധി മറ്റ് ഫീച്ചറുകളും ഇതിലുണ്ട്.