11July 2025
Abdul Basith
Pic Credit: Social Media
സാംസങ് ഗ്യാലക്സി സീരീസിൽ തൊട്ടുമുൻപിറങ്ങിയ മോഡലാണ് ഗ്യാലക്സി എസ്24. ഇപ്പോൾ സാംസങ് ഗ്യാലക്സി എസ്24ന് വൻ വിലക്കിഴിവുണ്ട്.
ആമസോണിൽ സാംസങ് ഗ്യാലക്സി എസ്24 ലഭിക്കുന്നത് ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിലാണ്. അതും ഒരു നിബന്ധനയുമില്ലാതെ.
നിലവിൽ സാംസങ് ഗ്യാലക്സി എസ്24 ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വിലക്കിഴിവിലെ വിലയായ 43,965 രൂപയ്ക്കാണ്.
പുറത്തിറങ്ങിയ സമയത്ത് ഇന്ത്യയിൽ സാംസങ് ഗ്യാലക്സി എസ് 24 ബേസിക് മോഡലിൻ്റെ വില 79,999 രൂപ ആയിരുന്നു. ഇതാണ് ഇപ്പോൾ കുറഞ്ഞത്.
അതായത് സാംസങ് ഗ്യാലക്സി എസ്24 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ബേസിക് വേരിയൻ്റിന് ലഭിക്കുന്ന വിലക്കിഴിവ് 36,034 രൂപയാണ്.
സാധാരണയായി ഇ കൊമേഴ്സ് സൈറ്റുകളിൽ ബാങ്ക് ഓഫർ ഉണ്ടാവാറുണ്ട്. എന്നാൽ, നിലവിൽ സാംസങ് എസ്24ന് ബാങ്ക് ഡിസ്കൗണ്ടുകളില്ല.
നാല് നിറങ്ങളിലാണ് സാംസങ് ഗ്യാലക്സി എസ്24 ലഭ്യമാവുക. ആംബർ യെല്ലോ, കോബാൾട്ട് വയലറ്റ്, മാർബിൾ ഗ്രേ, ഓനിക്സ് ബ്ലാക്ക്.
സാംസങിൻ്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മികച്ച ഒരു ചോയ്സാണ് സാംസങ് ഗ്യാലക്സി എസ്24. എസ് 25 ആണ് സീരീസിലെ പുതിയ മോഡൽ