11 March 2026
Jayadevan A M
Image Courtesy: PTI
ക്രിക്കറ്റ് ആരാധകര്‍ക്ക് സഞ്ജന ഗണേശന്‍ അപരിചിതയല്ല. ഇന്ന് സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗില്‍ മുന്‍നിരയിലാണ് സഞ്ജനയുടെ സ്ഥാനം
ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ ഭാര്യ കൂടിയാണ് സഞ്ജന. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ്
സഞ്ജനയുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് എത്രയാണെന്ന് നോക്കാം
ഒരു ക്രിക്കറ്റ് മാച്ച് ഷോയില്‍ പങ്കെടുക്കുന്നതിന് 20-40 ലക്ഷം രൂപ വരെ സഞ്ജന ഈടാക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍
ഐസിസി ടൂർണമെന്റുകൾ, ഐപിഎൽ തുടങ്ങിയവയിലൂടെ അവതാരക എന്ന നിലയില്‍ വന്‍ തുക സഞ്ജന സമ്പാദിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് എട്ട് കോടിയോളം രൂപ സഞ്ജനയ്ക്ക് ആസ്തിയുണ്ടെന്നാണ് സൂചന
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലെ അവതാരകരില്‍ ഒരാളായിരുന്നു സഞ്ജന ഗണേശന്‍. ഫൈനല്‍ മത്സരത്തിലും സഞ്ജന അവതാരകയായിരുന്നു
2021-ലാണ് സഞ്ജനയും ജസ്പ്രീത് ബുംറയും വിവാഹിതരായത്. ഇവര്‍ക്ക് 2023-ല്‍ ഒരു മകന്‍ ജനിച്ചു. അങ്കദ് എന്നാണ് പേര്