09  March 2026

SHIJI MK

ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ

Image Credit: Getty Images

സഞ്ജു സാംസണും ഭാര്യ ചാരുലതയും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട ദമ്പതികളാണ്. ഇരുവരുടെയും ഫോട്ടോകളും മറ്റും എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.

സഞ്ജു സാംസണ്‍

കോളേജ് കാലഘട്ടത്തിലാണ് ചാരുലതയും സഞ്ജുവും പ്രണയത്തിലാകുന്നത്. ആദ്യം സൗഹൃദമായിരുന്നു പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തി.

പ്രണയം

ചാരുലതയോടൊപ്പമുള്ള ഒരു ഫോട്ടോ സുഹൃത്ത് സ്റ്റാറ്റസ് വെച്ചതില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. പിന്നാലെ സഞ്ജു ഫോട്ടോയില്‍ ഉള്ള പെണ്‍കുട്ടിയെ തേടിയിറങ്ങി.

കോളേജില്‍

സഞ്ജു സാംസണ്‍ ആരാണെന്നോ അയാള്‍ക്ക് എന്തുകൊണ്ട് ഇത്ര പ്രാധാന്യം ലഭിക്കുന്നതെന്നോ ചാരുലത ഒരിക്കല്‍ പോലും അറിഞ്ഞിരുന്നില്ല. സുഹൃത്ത് ഇങ്ങനെയൊരാള്‍ ചോദിച്ചെന്ന് പറഞ്ഞപ്പോഴാണ് ചാരു അന്വേഷണം ആരംഭിച്ചത്.

അറിയില്ല

സഞ്ജു സാംസണ്‍ ആരാണെന്നറിയാന്‍ ചാരുലത ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും യൂട്യൂബില്‍ ഉണ്ടായിരുന്ന അഭിമുഖങ്ങള്‍ കാണുകയും ചെയ്തു. ഇതിന് പിന്നാലെ സഞ്ജു സാംസണിന്റെ റിക്വസ്റ്റും അവരെ തേടിയെത്തി.

സെര്‍ച്ച് ചെയ്തു

റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ സഞ്ജു മെസേജ് അയച്ചുവെന്നാണ് ചാരുലത പറയുന്നത്. പിന്നീട് സുഹൃത്തുക്കളായി, ആദ്യമെല്ലാം സഞ്ജുവിന്റെ ഈ പ്രശസ്തി തനിക്ക് ഓക്കെയായിരുന്നില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

മെസേജ്

2018 ഡിസംബര്‍ 22നാണ് സഞ്ജു സാംസണും ചാരുലത രമേഷും തമ്മില്‍ വിവാഹിതരായത്. കേരളത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇത് നടന്നത്.

വിവാഹം