ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ? 

Nithya V

Image Credit: Getty Images

14 December 2025

ക്രിസ്മസ് എന്ന് കേൾക്കുമ്പോഴേ ആദ്യം മനസിൽ ഓടിയെത്തുന്നത് ചുവന്ന ഉടുപ്പും വലിയ താടിയും കുടവയറുമൊക്കെയായി എത്തുന്ന അപ്പുപ്പനെയാണ്.

ക്രിസ്മസ്

എന്നാൽ ആ ക്രിസ്മസ് അപ്പുപ്പൻ ശരിക്കും ആരാണെന്ന് അറിയാമോ? ആ തലയിലെ ഭം​ഗിയുള്ള തൊപ്പി എങ്ങനെ കിട്ടി?

ക്രിസ്മസ് ഫാദർ

നാലാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലുണ്ടായിരുന്ന സെന്‍റ് നിക്കോളാസ് എന്ന പുരോഹിതനാണ് സാന്താക്ലോസായി മാറിയതെന്നാണ് വിശ്വാസം.

സാന്താക്ലോസ്

അമേരിക്കൻ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്ന തോമസ് നാസ്റ്റാണ് ഇന്ന് നമ്മൾ കാണുന്ന സാന്താക്ലോസിന്റെ രൂപം ആദ്യമായി വരച്ചത്.

തോമസ് നാസ്റ്റ്

എന്നാൽ നാസ്റ്റിന്റെ സാന്താക്ലോസിന്റെ തൊപ്പി ഇങ്ങനെയൊന്നുമല്ലായിരുന്നു. ഇലകളും മുത്തുകളും കൂടിച്ചേർന്ന തൊപ്പിയായിരുന്നു.

ആദ്യത്തെ തൊപ്പി

അമേരിക്കന്‍ ചിത്രകാരനായിരുന്ന ഹാരൻ സണ്ടബ്ലോമാണ് ഇന്ന് കാണുന്ന തൊപ്പിയുമായി സാന്തയെ അവതരിപ്പിച്ചത്.

ഹാരൻ

ഇന്നത്തെ ഹുഡിന്റെ പിൻ​ഗാമിയായ നൈറ്റ്ക്യാപ് ശ്രേണിയിൽപെട്ട തൊപ്പിയാണ് ക്രിസ്മസ് ഫാദറിന്റെ തലയിലുള്ളത്.

തൊപ്പി

പണ്ടുകാലത്ത് വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നൈറ്റ്ക്യാപ് സർവസാധാരണമായിരുന്നു. അതുപോലെ സാന്റയുടെ ഉടുപ്പിനും ചുവപ്പ് നിറമായിരുന്നില്ല.

നൈറ്റ്ക്യാപ്