25 September 2026
Jayadevan A M
Image Courtesy: Getty Images
അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ചില അടുക്കളകളില്‍ പാറ്റകളുടെയും, ഉറുമ്പുകളുടെയും ശല്യം കൂടുതലാണ്
അടുക്കളയിലെ പാറ്റകളുടെയും, ഉറുമ്പുകളുടെയും ശല്യം കുറയ്ക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ ചില എളുപ്പവഴികള്‍ പ്രയോഗിക്കാം
ഉറുമ്പ് കയറുന്ന ദ്വാരങ്ങൾക്ക് സമീപമോ ജനൽ പടികളിലോ കുറച്ച് കറുവപ്പട്ട പൊടിയോ കുരുമുളകുപൊടിയോ വിതറുന്നത് ഒരു എളുപ്പവഴിയാണ്
സിങ്കിന് താഴെയോ പൈപ്പുകളിലോ ചോർച്ചയുണ്ടെങ്കിൽ ഉടൻ പരിഹരിക്കണം. ഈർപ്പമുള്ളതും ഇരുണ്ടതുമായ സ്ഥലങ്ങളില്‍ പാറ്റ കൂടും
നാരങ്ങാനീരിന്റെ ഗന്ധം ഉറുമ്പുകളെ അകറ്റും. വിനാഗിരിയും വെള്ളവും സമമായി ചേർത്ത് ഉറുമ്പ് വരുന്ന വഴികളിലും കൗണ്ടർ ടോപ്പിലും തളിക്കുന്നതും നല്ലത്
ബോറിക് ആസിഡ് ഉപയോഗിച്ചും പാറ്റകളെ തുരത്താം. ബോറിക് ആസിഡ് പൗഡര്‍ ചെറിയ അളവില്‍ വിതറിയാല്‍ ആ സ്ഥലങ്ങളില്‍ പാറ്റശല്യം കുറയും
കൗണ്ടർ ടോപ്പിലും ഗ്യാസ് സ്റ്റൗവിന് മുകളിലും വീഴുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഉടന്‍ മാറ്റുന്നത് കീടശല്യം കുറയ്ക്കാന്‍ സഹായിക്കും
രാത്രി സമയങ്ങളിൽ സിങ്കിൽ എച്ചിൽ പാത്രങ്ങൾ ഇടാതിരിക്കുക. രാത്രിയിലാണ് പാറ്റകൾ കൂടുതൽ സജീവമാകുന്നത്. വേസ്റ്റ് ബിൻ അടച്ചുവെക്കണം