05 January 2026

Aswathy Balachandran

ട്രെയിന്‍ മിസ്സായാൽ ആ ടിക്കറ്റ് വെച്ച് മറ്റൊരു ട്രെയിനിൽ കയറാമോ

Image Courtesy: Getty, PTI

ട്രെയിൻ മിസ്സ് ആയാൽ അതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനെക്കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ട്. അതിനു പിന്നിലെ നിയമവശങ്ങൾ നോക്കാം

ട്രെയിൻ മിസ്സിങ്

നിങ്ങളുടെ പക്കൽ അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റാണുള്ളതെങ്കിൽ, ആ ട്രെയിൻ മിസ്സ് ആയാൽ അതേ റൂട്ടിലോടുന്ന അടുത്ത ജനറൽ വണ്ടിയിൽ ആ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ജനറൽ ടിക്കറ്റ്

ടിക്കറ്റ് എടുത്ത സമയം മുതൽ മൂന്ന് മണിക്കൂർ വരെയോ അല്ലെങ്കിൽ ആ റൂട്ടിലെ അടുത്ത വണ്ടി വരുന്നത് വരെയോ ആണ് ഇത്തരം ടിക്കറ്റുകളുടെ കാലാവധി.

കാലാവധി

ജനറൽ ടിക്കറ്റെടുത്ത് മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് വണ്ടികളിൽ കയറിയാൽ ടിടിഇ (TTE) പിഴ ഈടാക്കും. ഓരോ വിഭാഗത്തിനും അനുയോജ്യമായ ടിക്കറ്റ് വേണം കരുതാൻ.

ട്രെയിൻ കാറ്റഗറി

വന്ദേ ഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം വണ്ടികളിൽ കയറിയാൽ വലിയ തുക പിഴ നൽകേണ്ടി വരും.

പ്രീമിയം ട്രെയിൻ

ഒരു കൺഫേംഡ് റിസർവേഷൻ ടിക്കറ്റിൽ ഏത് ട്രെയിനാണോ രേഖപ്പെടുത്തിയിരിക്കുന്നത്, ആ വണ്ടിയിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

റിസർവ്ഡ്

റിസർവ് ചെയ്ത ട്രെയിൻ മിസ്സ് ആയി എന്ന കാരണത്താൽ മറ്റൊരു എക്സ്പ്രസ് ട്രെയിനിലോ സ്ലീപ്പർ ക്ലാസിലോ കയറിയാൽ നിങ്ങളെ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കും.

മറ്റൊരു ട്രെയിൻ

നിങ്ങൾ കയറേണ്ട ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയും യാത്ര റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്താൽ ടിക്കറ്റ് തുക പൂർണമായും റീഫണ്ട് ലഭിക്കുന്നതാണ്.

ട്രെയിൻ വൈകിയാൽ