27 MAY 2026

ASHLI C

ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Image Credit: Getty  Images

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറക്കുകയാണ്. കുരുന്നുകൾ ആദ്യമായി സ്കൂളിൽ പോകുന്ന മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

സ്കൂൾ തുറക്കുന്നു 

സ്കൂളിനെ കുറിച്ച് പോസിറ്റീവ് ആയി സംസാരിക്കുക. പഠിക്കാനും ഒപ്പം കളിക്കാനും പുതിയ കൂട്ടുകാരെ കിട്ടാനുമുള്ള ഒരു ഇടമാണെന്ന ധാരണ കുട്ടികളിൽ വളർത്തുക.

പോസിറ്റീവായി സംസാരിക്കുക 

സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുന്നേ എങ്കിലും കുട്ടികളെ കൃത്യസമയത്ത് കിടന്നുറങ്ങുവാനും രാവിലെ നേരത്തെ എഴുന്നേൽക്കാനും ശീലിപ്പിക്കുന്നത് ആ സമയത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കും.

ശീലങ്ങൾ ഇപ്പോഴേ...

 ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക കൈ കഴുകുക സ്വന്തം ബാഗും വാട്ടർബോട്ടിലും തിരിച്ചറിയുക തുടങ്ങിയ ചെറിയ കാര്യങ്ങൾ കുട്ടിയെ മുൻകൂട്ടി ശീലിപ്പിക്കുന്നത് അവർക്ക് ആത്മവിശ്വാസം നൽകും.

 സ്വയം പര്യാപ്തത 

 ടോയ്ലറ്റിൽ പോകാനോ ദാഹം തോന്നുമ്പോഴോ എന്തെങ്കിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴോ അത് ടീച്ചറോട് തുറന്നു പറയാൻ കുട്ടിയെ പഠിപ്പിച്ചു വിടുക.

ആവശ്യങ്ങൾ പറയാൻ ശീലിപ്പിക്കുക

 കുട്ടികൾക്ക് എളുപ്പത്തിൽ തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, ബാഗ്, ചെരിപ്പ്, വസ്ത്രങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.

 ഈസി ആക്കാം

ആവശ്യമെങ്കിൽ ബാഗ് കുട ലഞ്ച് ബോക്സ് വാട്ടർബോട്ടിൽ ബുക്കുകൾ എന്നിവരെല്ലാം കുട്ടിയുടെ പേര് വ്യക്തമായി എഴുതി വയ്ക്കുക ഇത് സാധനങ്ങൾ മാറിപ്പോകുന്നത് ഒഴിവാക്കാൻ സഹായിക്കും.

പേരെഴുതുക

ആദ്യമായി സ്കൂളിൽ വിട്ടു പിരിയുമ്പോൾ കുട്ടി കരഞ്ഞേക്കാം. ആ സമയത്ത് ഒപ്പം കരയാൻ നിൽക്കാതെ മാതാപിതാക്കൾ പുഞ്ചിരിയോടെ വൈകുന്നേരം വേഗം വന്ന് കൂട്ടിക്കൊണ്ടുപോകാം എന്ന് ഉറപ്പും ധൈര്യവും നൽകുക.

പുഞ്ചിരിച്ച് അയക്കാം