20 July 2026
Arun M
Image Courtesy: Getty Images
സന്ധി വേദന വളരെ സാധാരണമാണ്. ശരീരത്തിൽ ആവശ്യത്തിന് വേണ്ടുന്ന വൈറ്റമിനുകളുടെയും, മൂലകങ്ങളുടെയും കുറവാകാം ഇതിന് ഒരു കാരണം. ഭക്ഷണ ക്രമീകരണത്തിലൂടെ ഇത് നിയന്ത്രിക്കാം.
പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ കാത്സ്യ ത്തിൻ്റെ ഉറവിടങ്ങളാണ്. ഇവയിൽ ശരീരത്തിനാവശ്യമായ വൈററാമിൻ ബി 12 ഉം അടങ്ങിയിട്ടുണ്ട്
ഇലക്കറികൾ കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്, ഇവയെല്ലാം അസ്ഥി ധാതുക്കളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നു.
അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. കുടലിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ ഡി നിർണായകമാണ്
ബദാം, ചിയ വിത്തുകൾ, ചണവിത്ത് എന്നിവ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് - ഇവയെല്ലാം അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
വിറ്റാമിൻ സി അടങ്ങിയ നാരങ്ങ, തണ്ണിമത്തൻ, കിവി, പൈനാപ്പിൾ, ബെറികൾ എന്നിവകളിൽ വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞിരിക്കുന്നു.
പ്രോട്ടീൻ, നാരുകൾ, അവശ്യ ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണിവ. ഇവക്ക് ആൻ്റിഓക്‌സിഡൻ്റ് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
പ്രോട്ടീനിന്റെയും വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടമാണ് മുട്ട . ഇത് ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കും. എനർജിയും ശരീരത്തിന് നൽകാൻ സഹായിക്കും.