03 June 2025
Nithya v
Pic Credit: Freepik
നിത്യജീവിതത്തിൽ പല ജീവികളെയും വസ്തുക്കളെയും നാം കാണുന്നുണ്ട്. അവയെല്ലാം നിമിത്തങ്ങളാണെന്നാണ് പൊതുവിലുള്ള വിശ്വാസം.
പൂച്ചകളെ ചുറ്റിപറ്റിയും പല നിമിത്തങ്ങൾ നാം കേൾക്കാറുണ്ട്. പൂച്ചകൾ കുറുകെ ചാടുന്നത് നല്ലതാണോ, ചീത്തയാണോ?
ശകുന ശാസ്ത്രം അനുസരിച്ച് പൂച്ചയെ മുന്നില്‍ കണ്ടാല്‍ ഭാവിയെ സംബന്ധിച്ച് വളരെ കരുതലോടെ തീരുമാനം എടുക്കണമെന്ന സൂചനയാണ് അത്.
വേദ ജ്യോതിഷം കര്‍മ്മഫലം, പഴയ ജന്മത്തിലെ ചിന്തകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്ന രാഹുകേതുക്കളുടെ പ്രതീകമാണ് പൂച്ചകള്‍ പ്രത്യേകിച്ച് കരിമ്പൂച്ചകള്‍.
പൂച്ച വട്ടം ചാടുന്നത് ഒരു മാറ്റം മുന്നിലുണ്ട്, അപ്രതീക്ഷിത സാഹചര്യം മുന്നിലുണ്ട് എന്നതിനെ സൂചിപ്പിക്കുന്നു.
എന്തെങ്കിലും കാര്യത്തിന് പുറത്തിറങ്ങുമ്പോള്‍ പൂച്ചയെ കണ്ടാല്‍ യാത്ര മാറ്റിവെക്കുകയോ തീരുമാനം പുനഃപരിശോധിക്കുകയോ ചെയ്യണമെന്ന് വിശ്വസിക്കുന്നു.
ഭാഗ്യക്കേടിന്റെ പ്രതീകമായും പൂച്ചയെ കരുതുന്നു. കരിമ്പൂച്ച വട്ടം ചാടിയാല്‍ പരാജയമോ പ്രതിസന്ധിയോ നേരിടുമെന്ന് കരുതപ്പെടുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല