28 January 2026
Jayadevan A M
Image Courtesy: Getty Images
മലയാളികള്‍ക്കടക്കം ഏറെ പ്രിയങ്കരമായ പലഹാരമാണ് സമൂസ. അതീവ രുചികരമാണ് സമൂസ. ഇതിന്റെ ത്രികോണാകൃതി രസകരമാണ്
എന്തുകൊണ്ടാണ് സമൂസ ത്രികോണാകൃതിയില്‍ ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ആകൃതിക്ക് പിന്നില്‍ പല കഥകളും കാരണങ്ങളുമുണ്ട്
മധേഷ്യയിലാണ് സമൂസയുടെ ഉത്ഭവം എന്ന് കരുതുന്നു. ചില ഇറാനിയന്‍ ചരിത്രഗ്രന്ഥങ്ങളില്‍ സാംസ എന്നാണ് വിളിച്ചിരുന്നത്
പിരമിഡ് എന്നര്‍ത്ഥമുള്ള പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് സാംസ എന്ന പേര് വന്നതെന്ന് കരുതുന്നു. ത്രികോണാകൃതിക്ക് പിന്നില്‍ ഇത് ഒരു കാരണമാകാം
ഈജിപ്തിലെ പിരമിഡുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഈ പലഹാരത്തിന് ത്രികോണാകൃതി ലഭിച്ചതാകാമെന്നാണ് ഒരു വാദം
ഈ രൂപത്തില്‍ പാചകം ചെയ്യുമ്പോള്‍ നന്നായി വേകാനും, എണ്ണയില്‍ കിടന്ന് മൊരിയാനും എളുപ്പമാണ്. ഉള്ളിലെ മസാലകൾ പുറത്തുപോകാതെ ഇരിക്കുകയും ചെയ്യും
പാത്രങ്ങളില്‍ സുരക്ഷിതമായി വയ്ക്കാന്‍ ഈ ആകൃതിയില്‍ എളുപ്പമാണ്. കൈകൊണ്ട് പിടിച്ചുകഴിക്കാനും ഈ ആകൃതി സൗകര്യപ്രദം.
മറ്റ് ആകൃതികളിലും സമൂസ പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ത്രികോണാകൃതി ഇപ്പോള്‍ സമൂസയുടെ 'ഐഡന്റിറ്റി'യാണ്