30 October 2026
Jayadevan A M
Image Courtesy: Getty Images
മുടിയില്‍ നന്നായി എണ്ണ തേക്കുന്നവരാണ് മലയാളികളില്‍ പലരും. എന്നാല്‍ എല്ലാ ദിവസവും തേയ്‌ക്കേണ്ടതുണ്ടോ എന്ന സംശയം ചിലരിലെങ്കിലും ഉണ്ടാകാം
എല്ലാ ദിവസവും മുടിയില്‍ എണ്ണ തേയ്‌ക്കേണ്ടതില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ആവശ്യത്തിന് തേച്ചാല്‍ മതി
മുടി എണ്ണമയമുള്ളതാണെങ്കില്‍ അന്തരീക്ഷത്തിലെ അഴുക്കും പൊടിയും എളുപ്പത്തില്‍ പറ്റിപ്പിടിക്കും. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല
എണ്ണമയം കാരണം തലയോട്ടിയില്‍ അഴുക്ക് കെട്ടിനില്‍ക്കുന്നത് മുടിയിഴകളെ ബലഹീനമാക്കാം. ഇത് മുടികൊഴിച്ചിലിന് കാരണമാകാം
മുടിയിലും മുഖത്തും അമിതമായി എണ്ണ ഉപയോഗിക്കുന്നത് താരന്‍, മുഖക്കുരു എന്നിവ വര്‍ധിക്കാന്‍ കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്‌നം
കുളിക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് മാത്രം എണ്ണ തേക്കുന്നതാണ് ഉചിതം. രാത്രി മുഴുവന്‍ തലയില്‍ എണ്ണ വെച്ച് ഉറങ്ങുന്നത് ഒഴിവാക്കുക
തലയില്‍ താരനോ ഫംഗല്‍ അണുബാധയോ കൂടുതലുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം എണ്ണ തേക്കുന്നതാണ് അഭികാമ്യം
സ്വഭാവികമായിതന്നെ തലയോട്ടിയില്‍ എണ്ണമയമുള്ളവരാണ് നിങ്ങളെങ്കില്‍ ആഴ്ചയില്‍ ഒരു തവണ മാത്രം എണ്ണ ഉപയോഗിച്ചാല്‍ മതി