03 November 2025
Sarika KP
Image Courtesy: Unsplash
ദിവസവും രണ്ട് നേരമായി രാവിലെയും വൈകുന്നേരവും കുളിക്കുന്നവരാണ് പലരും. എന്നാൽ മിക്കവർക്കും കഴിച്ചയുടൻ കുളിക്കുന്ന ശീലമുണ്ട്.
പലപ്പോഴും വൈകി എഴുന്നേറ്റശേഷം പെട്ടെന്ന് ഭക്ഷണം കഴിച്ച് ഉടൻ തന്നെ കുളിക്കുന്ന പതിവാണ് പലർക്കുമുള്ളത്.
എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കുളിക്കരുത് എന്നാണ് ആയുര്‍വേദം പറയുന്നത്. എന്തുകൊണ്ടെന്ന് നോക്കാം!
കുളിക്കുക എന്നത് ശരീരത്തെ തണുപ്പിക്കുന്ന പ്രക്രിയയാണ്. കുളി കഴിഞ്ഞശേഷം ശരീരത്തിലെ ശരീരത്തിലെ താപനില താഴുന്നു.
താപനില കുറയുന്നതിലൂടെ രക്തചംക്രമണവും ആഗിരണവും കുറയുന്നു. ഇത് ദഹനശേഷി മന്ദഗതിയിലാക്കുമെന്നാണ് പറയുന്നത്.
ഉപാപചയപ്രവർത്തനം തകരാറിലാകുന്നത് എല്ലാ രോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ്. ഇത് വിവിധ രോഗങ്ങളിലേക്ക് നയിക്കും.
അതിനാലാണ് ഭക്ഷണം കഴിച്ച ഉടൻ കുളിക്കരുതെന്ന് ആയുർവേദം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന് 1-3 മണിക്കൂർ മുമ്പ് കുളിക്കണം.
ആഹാരം കഴിച്ച് ഏറ്റവും കുറഞ്ഞത് 45 മിനിറ്റെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. നല്ല ആരോഗ്യത്തിന് എണ്ണ തേച്ചുകുളിക്കുന്നതാണ് നല്ലത് എന്നും പറയുന്നു.