8 September 2026

Jayadevan A M

ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി

Image Courtesy: PTI

ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്ന് 27-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1999 സെപ്തംബര്‍ എട്ടിനായിരുന്നു ജനനം

ശുഭ്മാന്‍ ഗില്‍

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഗില്ലിന്റെ ആസ്തിയെത്രയാണെന്ന് ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം

ആസ്തിയെത്ര?

55 കോടി മുതല്‍ 110 കോടി രൂപ വരെയാകാം ഗില്ലിന്റെ ആസ്തിയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല

ഗില്ലിന്റെ ആസ്തി

ബിസിസിഐയുടെ ഗ്രേഡ് എ കരാറിലുള്ള ഗില്ലിന് പ്രതിവർഷം 5 കോടി രൂപ റിട്ടെയ്‌നർ ഫീസായി ലഭിക്കുന്നു. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളുടെ മാച്ച് ഫീസായും വന്‍തുക ലഭിക്കുന്നു

വരുമാന മാർഗ്ഗങ്ങൾ

ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ഗില്ലിന് ഐപിഎല്ലിൽ നിന്ന് പ്രതിവർഷം 16.50 കോടി രൂപയോളം വേതനമായി ലഭിക്കുന്നു

ഐപിഎൽ വരുമാനം

വൻകിട ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിലൂടെ പ്രതിവർഷം വന്‍ തുക ഗില്‍ സമ്പാദിക്കുന്നുണ്ട്‌

ബ്രാൻഡ് പ്രൊമോഷനുകൾ

ഈ വെബ്‌സ്റ്റോറിയില്‍ തന്നിരിക്കുന്ന വിവരങ്ങള്‍ ഔദ്യോഗിക കണക്കുകളല്ല. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്‌

ശ്രദ്ധിക്കുക

നിലവില്‍ ഷേര്‍ ഇ പഞ്ചാബ് ടി20 ലീഗിലാണ് ഗില്‍ കളിക്കുന്നത്. മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്‌

നിലവില്‍