26 May 2026

Nithya V

മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം

Photo Credit: Getty Images

ചർമ്മസംരക്ഷണത്തിന് പ്രകൃതിദത്തമായി ധാരാളം കാര്യങ്ങൾ ചെയ്യാറുണ്ട്. അതിൽ പ്രധാനിയാണ് വെളിച്ചെണ്ണ. മുഖകാന്തിക്ക് വെളിച്ചെണ്ണ ഏറെ ഗുണകരമാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡും വിറ്റാമിൻ ഇയും ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മറ്റും സഹായിക്കുന്നു.

വിറ്റാമിൻ ഇ

എന്നാൽ, മുഖത്ത് വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ചില ദോഷവശങ്ങൾ കൂടിയുണ്ടെന്ന് നാം അറിയേണ്ടതുണ്ട്.

ദോഷവശങ്ങൾ

വെളിച്ചെണ്ണയ്ക്ക് ചർമ്മത്തിലെ സുഷിരങ്ങളെ എളുപ്പത്തിൽ അടച്ചുകളയാനുള്ള സ്വഭാവമുണ്ട്. ഇത് പലപ്പോഴും വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും വരാൻ ഇടയാക്കും.

വൈറ്റ്ഹെഡ്സ്

വെളിച്ചെണ്ണ ബാക്ടീരിയകളെ പ്രതിരോധിക്കുമെങ്കിലും, ചർമ്മ സുഷിരങ്ങൾ അടയുന്നത് വഴി സെബം ഉത്പാദനം കൂടും.ഇത് മുഖക്കുരു വരാൻ കാരണമാകും.

സെബം

അതിനാൽ, മുഖക്കുരു വരാൻ സാധ്യതയില്ലാത്ത, വളരെയധികം വരണ്ട ചർമ്മമുള്ളവർ മാത്രം വെളിച്ചെണ്ണ പുരട്ടുന്നതാണ് നല്ലത്.

മുഖക്കുരു

ചർമ്മത്തിൽ ഫംഗസ് അണുബാധയോ, യീസ്റ്റ് അണുബാധയോ ഉണ്ടെങ്കിൽ വെളിച്ചെണ്ണ അവയ്ക്ക് വളരാനുള്ള അന്തരീക്ഷം ഒരുക്കും.

അണുബാധ

വെളിച്ചെണ്ണ രാത്രി മുഴുവൻ മുഖത്ത് പുരട്ടാതെ, കുളിക്കുന്നതിന് മുമ്പോ മുഖം കഴുകുന്നതിന് മുമ്പോ അല്പനേരം മാത്രം പുരട്ടി മസാജ് ചെയ്യാം.

മസാജ്